Latest NewsNewsIndia

പശുക്കള്‍ക്കും ഹോസ്റ്റല്‍ സൗകര്യം വരുന്നു

വീട്ടില്‍ പശുവിനെ വളര്‍ത്താന്‍ സ്ഥലമില്ലാത്തവര്‍ക്ക് ഇനി പശുക്കളെ ഹോസ്റ്റലുകളില്‍ അയയ്ക്കാം. ഹരിയാന സര്‍ക്കാരാണ് പശുക്കള്‍ക്കായി ഹോസ്റ്റലുകള്‍ തുടങ്ങുന്നത്. 2013ല്‍ ഹരിയാനയില്‍ ആരംഭിച്ച ഗോ സേവക് ആയോഗ് എന്ന സ്വയംഭരണാധികാര ബോര്‍ഡാണ് പശു ഹോസ്റ്റല്‍ എന്ന ആശയവുമായി രംഗത്ത് വന്നത്.

ഒരോ ഹോസ്റ്റലുകളിലും 50 പശുക്കളെ താമസിപ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. എന്നാല്‍ സങ്കരയിനം പശുക്കള്‍ക്ക് ഹോസ്റ്റലുകളില്‍ ഇടമുണ്ടാവില്ല. നാടന്‍ ഇനങ്ങള്‍ക്ക് മാത്രമാണ് ഹോസ്റ്റല്‍ സൗകര്യം.

ഓരോ പശു ഹോസ്റ്റല്‍ നടത്തിപ്പിനുമായി പ്രത്യേക സൊസൈറ്റികള്‍ രൂപവത്കരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം. അതു കൊണ്ട് തന്നെ സൈാസൈറ്റികള്‍ കെട്ടിട വാടക തദ്ദേശ സ്ഥാപനത്തിന് അടക്കേണ്ടി വരും. ഹോസ്റ്റലിലെ പശുക്കളുടെ പാല്‍ ഉടമസ്ഥര്‍ക്ക് ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. അവര്‍ക്ക് തന്നെയായിരിക്കും പാലിന്റെ വില്‍പന അവകാശവും.

പശുക്കളുടെ ഹോസ്റ്റലുകള്‍ നിലവില്‍ വരുന്നതോടെ തെരുവില്‍ അലഞ്ഞു തിരിയുന്ന പശുക്കളുടെ എണ്ണം കുറയുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button