കാലിഫോർണിയ: 500 കോടി ഡൗൺലോഡുകളുമായി ഗൂഗിൾ പ്ലേ ചരിത്രത്തിൽ ഇടം നേടി. ഇതാദ്യമായാണ് ഒരു ആപ്പിന് 500 കോടി ഡൗൺലോഡ് ലഭിക്കുന്നത്. ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന എല്ലാ സ്മാർട്ട് ഫോണുകളിലും ഗൂഗിൾ പ്ലേ ഒരു ബാക് ഗ്രൗണ്ട് ആപ്പ് ആണ്. മറ്റുള്ള ആപ്പുകൾ പോലെ നമുക്ക് പ്ലേ തുറന്ന് പ്രവർത്തിപ്പിക്കാനാവില്ല. ആൻഡ്രോയിഡ് സിസ്റ്റത്തേയും ആപ്പുകളെയും ബന്ധിപ്പിക്കുന്ന അടിസ്ഥാന ആപ്പാണ് ഗൂഗിൾ പ്ലേ.
ഇതോടൊപ്പം ഗൂഗിൾ പ്ലേയുടെ ഡൗൺലോഡിങ്ങ് സൂചിപ്പിക്കുന്നത് ആൻഡ്രോയിഡിന്റെ വളർച്ച സൂചിക കൂടിയാണ്. നിലവിൽ ഗൂഗിളിന്റെ കണക്കുകൾ പ്രകാരം ലോകത്താകമാനം 200 കോടി ആൻഡ്രോയിഡ് ഉപകരണങ്ങളാണുള്ളത്. ഒരു ഫോണിൽ നിന്ന് തന്നെ പല അക്കൗണ്ടിൽ നിന്ന് ലോഗിൻ ചെയ്യുമ്പോൾ ഇത് ഗൂഗിൾ പ്ലേ ഡൗൺലോഡായി കണക്കാക്കപ്പെടും.
Post Your Comments