ആരോഗ്യം, സൗന്ദര്യം, ബുദ്ധി എന്നിവയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ദിവസവും ബദാം കഴിച്ചോളു. ഈ ഇത്തിരിക്കുഞ്ഞന്റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. വിറ്റാമിന്‍, മഗ്നിഷ്യം, പ്രോട്ടിന്‍, ഫാറ്റി ആസിഡ്, ഫൈബര്‍, മിനറല്‍സ്, ആന്റെി ഓക്‌സിഡന്റെ് എന്നിവയാല്‍ സമ്പന്നമാണ് ബദാം. ബദാം ഉല്‍പ്പദാനത്തിന്റെ പ്രധാന കേന്ദ്രം അമേരിക്കയാണ്. ദിവസവും 5 ബദാം കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ഹൃദയാരോഗ്യം വര്‍ധിപ്പിക്കാന്‍ ബദാം വളരെ നല്ലതാണ്.
2. ബദാമില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍-ഇ കോശങ്ങളെ സംരക്ഷിക്കും.
3. ഉയര്‍ന്ന് അളവില്‍ നല്ല കൊളസ്‌ട്രോള്‍, പ്രോട്ടിന്‍, മാഗ്നീഷ്യം എന്നിവ അടങ്ങിരിക്കുന്നതിനാല്‍, പ്രമേഹ രോഗികള്‍ കഴിക്കുന്നത് വളരെ നല്ലതാണ്.
4. ഇതിന്റെ ഉള്ളിലുള്ള മഗ്നീഷ്യം രക്‌ത സമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് നിര്‍ത്തും.
5. കൊളസ്‌ട്രോളിനെ നിയന്ത്രിച്ച് നിര്‍ത്തും.
6. ഭാരം കുറയ്‌ക്കാന്‍ ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് ദിവസവും ബദാം കഴിക്കുന്നത്.
7. പതിവായി കഴിക്കുന്നതോടെ, ഓര്‍മ്മയും ബുദ്ധിയും വര്‍ധിപ്പിക്കും.
8. എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
9. വിറ്റാമിന്‍, മിനറല്‍സ്, ആന്റെി ഓക്‌സിഡന്റെ് എന്നിവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
10. ചര്‍മ്മത്തിന്റെ തിളക്കവും ഭംഗിയും വര്‍ധിപ്പിക്കും.
11. ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്നു.
12. ലൈംഗികശേഷി വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല, പോഷകങ്ങളാല്‍ സമ്പന്നമായ ബദാം ദിവസവുംകഴിക്കുന്നത് ആരോഗ്യവും ഉന്‍മേഷവും നല്‍കും.
Post Your Comments