KeralaLatest NewsNews

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും സൗജന്യനിരക്കുമായി ബി.എസ്.എന്‍.എല്‍

കണ്ണൂര്‍: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും സൗജന്യനിരക്കുമായി ബി.എസ്.എന്‍.എല്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും സി.യു.ജി. (ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ്) സേവനം ലഭ്യമാക്കാനൊരുങ്ങുകയാണ് പൊതുമേഖലാ ടെലികോം കമ്പനി ബി.എസ്.എന്‍.എല്‍. ഇത് പ്രത്യേക ഗ്രൂപ്പുകളായി സിംകാര്‍ഡുകള്‍ നല്‍കുന്ന സംവിധാനമാണ്. ഈ ഗ്രൂപ്പിനുള്ളില്‍ സൗജന്യമായി എത്രനേരംവേണമെങ്കിലും വിളിക്കാനാകുമെന്നതാണ് പ്രധാന പ്രത്യേകത.

ബി.ജെ.പി. തൃശ്ശൂര്‍ സെക്കന്‍ഡറി സ്വിച്ചിങ് ഏരിയയില്‍ (എസ്.എസ്.എ) 25,000 സിംകാര്‍ഡുകള്‍ വാങ്ങി പദ്ധതിയുടെ ആദ്യ ഗുണഭോക്താവാകും. ബി.ജെ.പി. തൃശ്ശൂര്‍ ബി.എസ്.എന്‍.എല്‍. മാര്‍ക്കറ്റിങ് വിഭാഗത്തെ പാര്‍ട്ടിക്കകത്ത് സി.യു.ജി. സംവിധാനമുണ്ടാക്കാന്‍ താത്പര്യമുണ്ടെന്നറിയിച്ച് സമീപിക്കുകയായിരുന്നു.

കമ്പനി കാല്‍ലക്ഷം സിംകാര്‍ഡുകള്‍ എടുക്കാമെന്ന നിര്‍ദേശം അംഗീകരിച്ചു. ഈ സിംകാര്‍ഡുകള്‍ക്കായി തുടര്‍ച്ചയുള്ള നമ്പറുകളായിരിക്കും നല്‍കുക. പോലീസ്, ബാങ്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് സി.യു.ജി. സിംകാര്‍ഡുകള്‍ മുമ്പ് നല്‍കിയിരുന്നു.

പ്രത്യേക ഗ്രൂപ്പുകള്‍ക്ക് മാത്രമായി നല്‍കുന്നതാണ് ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ് അഥവാ സി.യു.ജി. സംവിധാനം. പുറത്തുള്ള നമ്പറുകളില്‍ വിളിക്കാന്‍ കൂടുതല്‍ പണം നല്‍കണം. ആക്ടിവേഷന്‍ ചാര്‍ജ് ആദ്യം ഈടാക്കും. 25 പേരുള്ള ഗ്രൂപ്പാണെങ്കില്‍ 80 രൂപയും 250 പേര്‍ വരെയുള്ള ഗ്രൂപ്പാണെങ്കില്‍ 60 രൂപയുമാണ് ഒരു സിമ്മിനുള്ള പ്രതിമാസ നിരക്ക്. 250 -ല്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ നിരക്ക് പിന്നെയും കുറയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button