ദുബായ്•ഉല്ലാസ നൌകയില്‍ വച്ച് കാമുകനുമായി ലൈംഗിക ബന്ധത്തില്‍ പെര്‍പ്പെടുകയും പിന്നീട് ഗുളിക കഴിച്ച് ഗര്‍ഭമലസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത റോമാനിയന്‍ യുവതിയ്ക്ക് ദുബായില്‍ ജയില്‍ ശിക്ഷ.
കഴിഞ്ഞവര്‍ഷമാണ് റോമാനിയന്‍ യുവതി മറ്റൊരു റോമാനിയന്‍ യുവാവുമായി പരിചയത്തിലായതും തുടര്‍ന്ന് ദുബായ് മറീനയില്‍ ഉല്ലാസ നൗകയില്‍ വച്ച് പരസ്പര സമ്മതത്തോടെ ബന്ധപ്പെടുന്നതും. പിന്നീട് യുവതി ഗര്‍ഭിണിയായി എന്നറിഞ്ഞ യുവാവ് രാജ്യത്ത് നിന്നും മുങ്ങുകയായിരുന്നു. തുടര്‍ന്നാണ് യുവതി ഗര്‍ഭം അലസിപ്പിക്കാന്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത്. ഗുളിക കഴിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ അമിത രക്തസ്രാവം യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചതാണെന്ന് മനസിലായതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിറിക്കുകയായിരുന്നു.
യുഎഇ നിയമപ്രകാരം ബോധപൂര്‍വ്വമുള്ള ഗര്‍ഭമലസിപ്പിക്കല്‍ നിയമവിരുദ്ധമാണ്. പോലീസെത്തി നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി സംഭവങ്ങള്‍ വിവരിച്ചു. യുവാവിനെക്കുറിച്ച് പോലീസ് ചോദിച്ചപ്പോള്‍ അയാള്‍ ദുബായ് വിട്ടു എന്നായിരുന്നു യുവതിയുടെ മറുപടി.
വിവാഹിതരാകാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനും ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചതുമാണ് പ്രോസിക്യൂഷന്‍ യുവതിയ്ക്കെതിരെ ആരോപിച്ച കുറ്റങ്ങള്‍. കേസ് കോടതിയിലെത്തിയപ്പോള്‍ യുവതി ദുബായ്ക്ക് പുറത്ത് വച്ചാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് വാദിച്ചു. അതിനാല്‍ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. ഇത് തള്ളിയ കോടതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് മൂന്ന് മാസം ജയില്‍ ശിക്ഷയും ഗര്‍ഭമലസിപ്പിക്കാന്‍ ശ്രമിച്ചതിന് ഒരു മാസം ജയില്‍ ശിക്ഷയും വിധിക്കുകയായിരുന്നു. ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം യുവതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
യുവതി ഇതിനെതിരെ അപ്പീല്‍ കോടതിയെ സമീപിച്ചു. കരുണയുടെ അടിസ്ഥനത്തില്‍ അപ്പീല്‍ കോടതി മൂന്ന് മാസം ജയില്‍ശിക്ഷ ഒരുമാസമായി ഇളവു ചെയ്തു. ഗര്‍ഭമലസിപ്പിച്ചതിന് 2000 ദിര്‍ഹം പിഴ വിധിക്കുകയും ചെയ്തു. ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം യുവതിയെ നാടുകടത്താനുള്ള പ്രാഥമിക കോടതിയുടെ വിധി അപ്പീല്‍ കോടതിയും ശരിവച്ചിട്ടുണ്ട്.
Post Your Comments