പട്ന: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോൽപിക്കാനാകില്ലെന്ന് എൻഡിഎയിലേക്കു കൂറുമാറിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. രാജ്യത്തെ അനിഷേധ്യനായ നേതാവാണ് മോദിയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അഭിപ്രായപ്പെട്ടു.
തനിക്കു മുന്നിൽ ആര്ജെഡിയുമായുളള സഖ്യം ഒഴിവാക്കുകയല്ലാതെ മറ്റു വഴികളില്ലായിരുന്നെന്നും നിതീഷ് കുമാർ പറഞ്ഞു. അഴിമതിയോടു വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും ജനങ്ങളെ സേവിക്കുന്നതിനാണു ജനവിധി, അല്ലാതെ പണമുണ്ടാക്കുന്നതിനല്ലെന്നും അദ്ദേഹം പറഞ്ഞു.
ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിനെതിരായ ആരോപണങ്ങൾ തെളിയിക്കുന്നതിന് സി.ബി.ഐ റെയ്ഡിന്റെ വിശദാംശങ്ങൾ പുറത്തുവിടണം. സി.ബി.ഐ റെയ്ഡിന്റെ വിശദാംശങ്ങൾ ലാലുപ്രസാദ് യാദവ് ജനങ്ങൾക്കു മുന്നിൽ വിശദീകരിച്ച് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ അതിന് അവർ തയാറായില്ല.
Post Your Comments