തിരുവനന്തപുരം: സമാധാനചര്‍ച്ചയില്‍ നിന്ന് മാധ്യമങ്ങളെ പുറത്താക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഇതേക്കുറിച്ച് വിശദീകരിക്കാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ പെരുമാറ്റം ശ്രദ്ധയില്‍ പെട്ടില്ലെന്നായിരുന്നു കോടിയേരിയുടെ ആദ്യപ്രതികരണം. അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയതുകൊണ്ടാവും മുഖ്യമന്ത്രി രോഷാകുലനായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം പ്രശ്നങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്താല്‍ പരിഹാരമാവില്ലെന്നും കോടിയേരി പറഞ്ഞു. സര്‍വകക്ഷി യോഗത്തില്‍ എല്ലാവരെയും പങ്കെടുപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി.
Post Your Comments