Latest NewsKeralaNews

ഗവര്‍ണര്‍ വിളിപ്പിച്ചപ്പോള്‍ ഇരട്ടചങ്കന്റെ ധൈര്യം ചോര്‍ന്നുപോയി; കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന സിപിഐഎം-ബിജെപി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിളിപ്പിച്ചപ്പോള്‍ ഇരട്ടചങ്കന്റെ ധൈര്യം ചോര്‍ന്നുപോയെന്ന് കെ മുരളീധരന്‍ എംഎല്‍എ. കെപിസിസി ഓഫീസില്‍ നടന്ന പ്രാര്‍ത്ഥന യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍. ആഭ്യന്തരമന്ത്രിയുടേയും ഗവര്‍ണറുടെയും മുമ്പില്‍ മുട്ടുവിറച്ച മുഖ്യമന്ത്രി എങ്ങനെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനേയും ഡിജിപി ലോക് നാഥ് ബെഹ്‌റയേയും ഗവര്‍ണര്‍ ഇന്നലെ രാജ്ഭവനിൽ വിളിച്ചുവരുത്തിയിരുന്നു. അരമണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ച്ചയില്‍ കുറ്റവാളികള്‍ക്കു നേരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന നിലപാട് മുഖ്യമന്ത്രി ഗവർണറെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button