Latest NewsTechnology

ജിയോയ്ക്ക് തിരിച്ചടി: ഐഡിയ-വോഡഫോണ്‍ കൂട്ടുകെട്ട്

ന്യൂഡല്‍ഹി: ഓഫറുകള്‍ കൊണ്ട് മറ്റ് കമ്പനികളെ ബുദ്ധിമുട്ടിക്കുന്ന ജിയോയ്ക്ക് തിരിച്ചടി. ജിയോയ്ക്ക് പണി കൊടുത്ത് ഐഡിയ- വോഡഫോണ്‍ കൂട്ടുകെട്ടെത്തി. ഇന്ത്യന്‍ ടെലികോം വിപണിയിലെ ഏറ്റവും വലിയ സേവനദാതാക്കളായ ഐഡിയയും വോഡഫോണും ചേര്‍ന്ന് 2500 രൂപയ്ക്ക് ഡ്യൂവല്‍ സിം 2ജി, 4ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുമെന്നാണ് പ്രഖ്യാപനം. തുച്ഛമായ വിലയില്‍ ജിയോ ഫോണ്‍ ഇറക്കിയതിന്റെ പ്രതികാരമെന്ന നിലയിലാണ് പുതിയ തീരുമാനം.

ജിയോയുമായുള്ള മത്സരത്തിന്റെ ഭാഗമായി ചെലവ് കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കാനാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. വോള്‍ട്ട് സംവിധാനമുള്ള 4ജി ഫോണ്‍ പുറത്തിറക്കുമെന്നാണ് റിലയന്‍സ് ജിയോ ജൂലൈയില്‍ നടത്തിയ പ്രഖ്യാപനം. വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുമായി ഇന്ത്യന്‍ ടെലികോം വിപണി കയ്യടക്കാനുള്ള റിലയന്‍സ് ജിയോയുടെ ശ്രമത്തിനുള്ള തിരിച്ചടിയാണ് ഐഡിയ- വോഡഫോണ്‍ കൂട്ടുകെട്ട് നല്‍കുന്നത്.

പുറത്തിറക്കുന്ന ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണില്‍ 2ജി, 4ജി സേവനങ്ങള്‍ ലഭ്യമാകുമെന്ന് ആദിത്യ ബിര്‍ള കമ്പനി മാനേജിങ് ഡയറക്ടര്‍ ഹിമാമന്‍ഷു കപാനിയ വ്യക്തമാക്കി. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഏത് നെറ്റ് വര്‍ക്ക് വേണമെങ്കിലും ഉപയോഗിക്കാനുള്ള സംവിധാനവും 2500 രൂപയുടെ ഫോണില്‍ ഉണ്ടായിരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button