Latest NewsKeralaNews

മതംമാറിയ ആതിര ആര്‍ക്കൊപ്പം പോകണമെന്ന കാര്യത്തില്‍ ഹൈക്കോടതി വിധി

കൊച്ചി•കാസര്‍ഗോഡ്‌ മതപരിവര്‍ത്തനത്തിന് വിധേയയാക്കപ്പെട്ട ആതിര എന്ന പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.ആതിരയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി വിധി. മതപരിവര്‍ത്തനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഭീകരവാദ പശ്ചാത്തലമുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.

മഞ്ചേരി സത്യസരണിയില്‍ മതപഠനം തുടരണമെന്ന ആതിരയുടെ ആവശ്യം ഹൈക്കോടതി തള്ളി. മാതാപിതാക്കളുടെ സംരക്ഷണയില്‍ അതാകാമെന്നും കോടതി വ്യക്തമാക്കി. ഒപ്പം കേസില്‍ കൂടുതല്‍ അന്വേഷണം നടത്താനും കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടു.

സഹപാഠി അനീസയുടെ മാത്രം പ്രേരണയാലല്ല പെണ്‍കുട്ടി മതപഠനത്തിന് പോയതെന്നും സംഭവത്തിന് പിന്നില്‍ ചില മതമൗലികവാദ സംഘടനകള്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായും പോലീസ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.ആസൂത്രിത മതപരിവര്‍ത്തനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി ആരോപിക്കപ്പെടുന്നവര്‍ക്ക് ഭീകരവാദ പശ്ചാത്തലമുണ്ടെന്ന് വ്യക്തമാക്കിയ പോലീസ് ഐഎസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഇടപെടല്‍ കേസില്‍ ഉണ്ടായതായി സംശയിക്കുന്നുണ്ടെന്നും കോടതിയെ പോലീസ് ബോധിപ്പിച്ചു. ആതിരയ്ക്ക് വന്ന ചില ഫോണ്‍ കോളുകള്‍ ഇക്കാര്യം ഉറപ്പിക്കുന്നതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മാതാപിതാക്കളുടെ വാദം ശരിവയ്ക്കുന്നതാണ് പോലീസ് റിപ്പോര്‍ട്ട്. ഇത് ഹൈക്കോടതിയും മുഖവിലയ്ക്ക് എടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button