Latest NewsKeralaNews

ഇടുക്കിയില്‍ പിഞ്ചുകുഞ്ഞിനെ അച്ഛന്‍ തലക്കടിച്ചു കൊന്നു

മരിയാപുരം: ഇടുക്കിയില്‍ പിഞ്ചുകുഞ്ഞിനെ അച്ഛന്‍ തലക്കടിച്ചു കൊന്നു. നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് പിതാവ് ക്രൂരമായി കൊലപ്പെടുത്തിയത്. മാനസികവിഭ്രാന്തിയുള്ള അമ്മയെ മുൻനിർത്തിയാണ് പിതാവ് തന്റെ ചോരക്കുഞ്ഞിനെ കൊന്നത്. കേസ് തെളിഞ്ഞതോടെ ഇടുക്കി ഗാന്ധിനഗർ കോളനി പൂതക്കുഴിയിൽ അനിലി(36)നെ ഇടുക്കി സിഐ അറസ്റ്റ് ചെയ്തു.

കുഞ്ഞിനെതലയ്ക്കടിച്ചു കൊന്നതാണെന്നു തെളിഞ്ഞിട്ടുണ്ട്. എന്നാൽ എന്തിനുവേണ്ടിയായിരുന്നുവെന്നു വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ ദുരൂഹതയുള്ളതായി നേരത്തേ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു. എന്നാൽ അമ്മ ഗ്രീഷ്മയ്ക്ക് മാനസിക വിഭ്രാന്തിയുണ്ടായിരുന്നതിനാൽ എല്ലാവരും ഇവരാണ് കുഞ്ഞിനെ കൊന്നതെന്നാണ് കരുതിയത്. ഇതേതുടർന്ന് അനിലിനെയും ഗ്രീഷ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ രണ്ടു പേരെയും ചോദ്യം ചെയ്തു. ഗ്രീഷ്മയുടെ മൊഴിയിൽ അന്വേഷണം നടത്തിയ പൊലീസിന് അവർ പറഞ്ഞത് സത്യമാണെന്നു ബോധ്യപ്പെട്ടു.

താൻ വീട്ടിൽ നിന്നും പോകുമ്പോൾ ഭാര്യ വീട്ടിലുണ്ടായിരുന്നുവെന്നും കുഞ്ഞ് തൊട്ടിലിലായിരുന്നുവെന്നുമായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ അതു നുണയാണെന്നു തെളിഞ്ഞു. ഇയാളെ കുട്ടിയുടെ അടുത്താക്കിയാണ് ഗ്രീഷ്മ അവരുടെ വീട്ടിൽ പോയത്. അതിന് അയൽക്കാരെല്ലാം സാക്ഷിയാണ്. ഇയാൾ നന്നായി മദ്യപിച്ചിരുന്നതായി അയൽക്കാരും ഇടുക്കി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും മൊഴി നൽകി.

ഇയാൾ അഞ്ചരയ്ക്കും ആറിനും ഇടയിൽ കൊല നടത്തിയെന്നാണ് പൊലീസിന് കരുതുന്നത്.ഇയാൾ അഞ്ചരയോടെ പുറത്തുപോയെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ ഇയാൾ വീട്ടിൽത്തന്നെ ഉണ്ടായിരുന്നതായി ഇയാളുടെ ഫോൺ സിഗ്‌നൽ സാക്ഷിയായി. ഏകദേശം ആറുമണിയോടെ കുട്ടിയെ വകവരുത്തിയശേഷം ടൗണിലെത്തുകയും ഏഴുമണിയോടെ തിരികെയെത്തി കുട്ടിയെ തറയിൽ വീണ നിലയിൽ
കണ്ടെത്തിയെന്നു അയൽക്കാരെ അറിയിക്കുകയായിരുന്നു. ചെവിയിൽ നിന്ന് രക്തം ഒലിച്ച് അബോധാവസ്ഥയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നുവെന്നാണ് അനിൽ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button