USALatest NewsInternational

ട്രംപിനൊപ്പം സെല്‍ഫിയെടുത്തത് തന്റെ ജീവിതം തകര്‍ത്തുവെന്ന് യുവതി

ഫ്‌ളോറിഡ: ഡൊണാള്‍ഡ് ട്രംപിനെതിരെ ആരോപണവുമായി യുവതി. ട്രംപിനൊപ്പം നിന്നെടുത്ത സെല്‍ഫി തന്റെ വിവാഹമോചനത്തിന് ഇടയാക്കിയെന്ന് മിയാമി ഡോള്‍ഫിന്‍ മുന്‍ ചിയര്‍ ലീഡര്‍ ലിന്‍ പറയുന്നു.

ലിന്നും പാം ബീച്ചിലെ മുതിര്‍ന്ന അഭിഭാഷകനുമായ ഡേവ് അരോണ്‍ബെര്‍ഗുമാണ് വിവാഹമോചിതരായിരിക്കുന്നത്. ഞങ്ങള്‍ ഇരുവരും ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിക്കുകയാണ്. ട്രംപിനൊപ്പം ലിന്‍ പകര്‍ത്തിയ സെല്‍ഫി ഗോസിപ്പുകള്‍ക്ക് കാരണമായതാണ് വിവാഹ ബന്ധത്തില്‍ ലിന്‍ ഒറ്റപ്പെടാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൂടാതെ വിവാഹം കഴിഞ്ഞ ഏറെ നാള്‍ കഴിഞ്ഞിട്ടും കുട്ടികള്‍ വേണ്ടെന്ന ഡേവിന്റെ തീരുമാനം അംഗീകരിക്കാന്‍ പറ്റാതിരുന്നതും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കാരണമായെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തിന് പോസ് ചെയ്യരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെങ്കിലും താന്‍ അത് ചെവികൊണ്ടില്ല. ആ സെല്‍ഫി ഗോസിപ്പ് കോളങ്ങളില്‍ നിറയുകയും ചെയ്തിരുന്നു. ഇത് വിവാഹബന്ധത്തിന് വിള്ളല്‍ വീഴ്ത്തിയെന്നും യുവതി പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button