കാരക്കാസ്: വെനസ്വേലയിൽ ഭരണഘടനാ അസംബ്ളി തെരഞ്ഞെടുപ്പിനിടെ പോലീസും പ്രതിഷേധക്കാരുമായുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ യുവനേതാവ് ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച കിഴക്കൻ കാരക്കാസിലാണ് സംഘർഷമുണ്ടായത്.
പോളിംഗ്ബൂത്തിൽ നടന്ന വെടിവയ്പിൽ ഒരു സെക്യൂരിറ്റി ഓഫീസർ കൊല്ലപ്പെട്ടു. നേരത്തെ ഒരു സ്ഥാനാർഥിയും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ഏഴ് പോലീസുകാർക്കും പരിക്കുണ്ട്. മഡുറോയ്ക്ക് എതിരേ നാലുമാസമായി വെനസ്വേലയിൽ നടന്നുവരുന്ന പ്രക്ഷോഭത്തിൽ ഇതിനകം 120 പേർക്കു ജീവഹാനി നേരിട്ടു.
രണ്ടായിരം പേർക്കു പ രിക്കേറ്റു. ഭരണഘടനാ അസംബ്ളി തെരഞ്ഞെടുപ്പിൽ ഇന്നലെ വെനസ്വേലക്കാർ വോട്ടു ചെയ്തു. പ്രസിഡന്റ് മഡുറോ രാവിലെ ആറിനു തന്നെ വോട്ടു ചെയ്തു. പ്രതിപക്ഷം വോട്ടിംഗ് ബഹിഷ്കരിച്ചിരിക്കുകയാണ്. 545 സീറ്റിലേക്ക് 6100 പേരാണു മത്സരിക്കുന്നത്. ഭൂരിഭാഗവും ഭരണം നടത്തുന്ന സോഷ്യലിസ്റ്റ് പാർട്ടിയുടെ സഖ്യ കക്ഷികളിൽപ്പെട്ടവരാണ്. വോട്ടിംഗിൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാരുടെ മേൽ വൻസമ്മർദ്ദമുണ്ട്.
Post Your Comments