Latest NewsNewsIndia

സ്വാതന്ത്ര്യ സമരസേനാനി വിദ്യാധര്‍ ഗുരുജി അന്തരിച്ചു

കലബുറഗി: പ്രശസ്ത സ്വാതന്ത്രസമരസേനാനി വിദ്യാധര്‍ ഗുരുജി അന്തരിച്ചു. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അധിഷ്ഠതമായ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. 105-ാം വയസിലാണ് വിദ്യാധര്‍ ഗുരുജി വിടവാങ്ങിയത്. കര്‍ണാടകയിലെ കലാബുറഗിയിലാണ് അദ്ദേഹം അന്തരിച്ചത്. ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കാര്‍ഡിയോളജിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു മരണം സ്ഥിരീകരിച്ചത്.

സ്വാതന്ത്രസമരത്തില്‍ പങ്കെടുക്കുമ്പോള്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു. മരിക്കുന്നതു വരെ ഗാന്ധി മാര്‍ഗത്തില്‍ അധിഷ്ഠതമായ ജീവിതമാണ് അദ്ദേഹം നയിച്ചത്. സ്വതന്ത്ര പാര്‍ട്ടിയില്‍ നിന്നു ഗുരുമിത്ക്കല്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. കോണ്‍ഗ്രസില്‍ നിന്നുള്ള മുന്‍ മന്ത്രി വീരേന്ദ്ര പാട്ടീലിനെതിരെ ഗുല്‍ബര്‍ഗ ലോക്സഭ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഹിന്ദി പ്രചാരസഭയുടെ ചെയര്‍മാനായിരുന്നു.

ഗുരുജിയുടെ പുസ്തകശേഖരം ഹിന്ദി പ്രചാരസഭയ്ക്ക് ദാനം ചെയ്തിരുന്നു.
മൂന്ന് ലക്ഷം രൂപയോളം വിലവരുന്ന പുസ്തകശേഖരമാണ് ദാനം ചെയ്തത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഭൗതികശരീരം മഹാദേവപ്പ റാംപൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി നല്‍കും. സാവിത്രി ദേവി ഭാര്യയാണ്. മൂന്ന് ആണ്‍മക്കളും ഒരു മകളും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button