കേരളത്തിന്റെ തലസ്ഥാന നഗരിയാണ് തിരുവനന്തപുരം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത്, കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം. ഇങ്ങനെ ചരിത്രം പറയുന്നത് എന്തിനാണെന്ന് ആലോചിക്കുന്നുണ്ടായിരിക്കുമല്ലേ. വെറുതെയല്ല പറയുന്നത്, ഇന്ന് ഇവിടെ താമസിക്കുന്നവരില്‍ ഭൂരിഭാഗവും, ജോലി തേടി മറുനാട്ടില്‍ നിന്നും എത്തിയവരാണ്. എന്നാല്‍, ഇന്ന് ഇവിടുത്തെ സംസ്കാരവും കലയും ജീവിത ശൈലിയും മാറി തുടങ്ങിയോ എന്ന തരത്തില്‍ സംശയം ജനിപ്പിക്കുന്ന രീതിയിലാണ് ഓരോ കാര്യങ്ങളും മുന്നോട്ട് പോവുന്നത്.
ഇടവക്കോട് കരിമ്പുകോണത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിപിഎമ്മിന് പങ്കുണ്ടോ ഇല്ലയോ എന്നതിലുപരി, സത്യത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ വെട്ടും കുത്തും നടത്തുമ്പോള്‍ ജീവന്‍ പൊലിയുന്നത് പലപ്പോഴും നിരപരാധികളുടെ ആണ്. കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്തെ കോളനിവാസികള്‍ക്കിടയില്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ നില നിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടന്ന സംഭവമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വേറെ ചിലര്‍ പറയുന്നത്. സംഭവുമായി ബന്ധപ്പെട്ടു ഇപ്പോള്‍, മണിക്കുട്ടൻ, ശ്രീകാര്യം കരുമ്പുകോണം സ്വദേശി പ്രമോദ്, ഗിരീഷ്, മഹേഷ് എന്നിവര്‍ പിടിയിലായിട്ടുണ്ട്.
ഗുണ്ടാകുടിപ്പകയുമായി ബന്ധപ്പെട്ട സംഘര്‍ഷം ഏറ്റുമുട്ടലില്‍ കലാശിച്ചപ്പോള്‍ ഇവിടെ ആര്, ആര്‍ക്കു നേട്ടം കൊയ്തെന്നു നാമം ഒന്ന് സ്വയം വിലയിരുത്തുന്നത് നല്ലതാണ്. ശ്രീകാര്യത്ത് വെച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷിന് വെട്ടേറ്റത്. ശാഖയില്‍ നിന്നും മടങ്ങും വഴി വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ കയറിയപ്പോഴാണ് അക്രമികള്‍ രാജേഷിനെ വെട്ടിയത്. വലതു കൈ അറ്റ നിലയില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ സംഭവം സൂചിപ്പിക്കുന്നത് ഇരുളടഞ്ഞ കേരളത്തിന്റെ പേടിപ്പിക്കുന്ന മുഖമാണ്. പാര്‍ട്ടികള്‍ പരസ്പരം ഏറ്റുമുട്ടി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ശരിയാണോ.
ഇനി, സമരത്തിനു പോയാല്‍ കൊല്ലുമെന്ന് സി.പി.ഐ.എം ഭീഷണിപ്പെടുത്തിയതായി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞത് നാം ആരും മറന്നിട്ടില്ല. അങ്ങനെയെങ്കില്‍ ഭരിക്കുന്ന പാര്‍ട്ടി തന്നെ ഓരോ കാര്യങ്ങള്‍ പറയുകയും, പിന്നെ അതിനെതിരായി പ്രവര്‍ത്തിക്കുന്നതും ശരിയാണോ. വേലി തന്നെ വിളവു തിന്നുമ്പോള്‍ എന്ന് പറയുന്നതുപോലെ, ജനങ്ങളെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ തന്നെ, മനുഷ്യന് ഭീഷണിയായി മാറുന്നതും ശരിയല്ല. അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ ഉണ്ടാവുന്ന പ്രശ്നനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ വെച്ച് തന്നെ തീര്‍ക്കുന്നതല്ലേ നല്ലത്. ആശയപരമായി എതിര്‍ക്കാം, എങ്കില്‍ അത് ജീവന്‍ വെടിയുന്ന രീതിയില്‍ ആവുന്നത് ശരിയല്ല. ഒരു പാര്‍ട്ടിയും അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാന്‍ ആവില്ല. ഇനി, എല്ലാം കഴിഞ്ഞിട്ടോ, ഒരു ഹര്‍ത്താല്‍ പ്രഖ്യാപിക്കും. ആര്‍ക്കെന്നോ, എന്തിനു വേണ്ടിയെന്നോ അറിയാതെ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുമ്പോള്‍, ഓര്‍ക്കണം ഞങ്ങള്‍ മനുഷ്യരാണ്, അതിനര്‍ത്ഥം ഇങ്ങനെ ചൂഷണം ചെയ്യാം എന്നല്ല.
Post Your Comments