ശ്രീനഗര്‍: കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയീദ് അലി ഷാ ഗീലാനിയ്‌ക്കെതിരെ തെളിവുണ്ടെന്ന് എന്‍ഐഎ. ജൂണ്‍ മൂന്നിന് നടത്തിയ റെയ്ഡിനിടെ ഗീലാനിയുടെ മരുമകന്‍ അല്‍താഫ് ഫന്തൂഷിന്റെ വസതിയില്‍ നിന്ന് തെളിവുകള്‍ ലഭിച്ചുവെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കശ്മീരില്‍ സര്‍ക്കാരിനെതിരെയും സൈന്യത്തിനെതിരെയും പ്രതിഷേധവുമായി രംഗത്തിറക്കുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ 2016ല്‍ നടത്തിയെന്നും ജനങ്ങളെ പതിഷേധത്തിന് എത്തിക്കുന്നതിന് നേതൃത്വം നല്‍കിയെന്നും എന്‍ഐഎ ചൂണ്ടിക്കാണിക്കുന്നു.
ഓഗസ്റ്റ് എട്ടിന് തന്നെ പിന്തുണയ്ക്കുന്ന കശ്മീരി യുവാക്കളോട് ശ്രീനഗറിലേയ്ക്കുള്ള എല്ലാ പ്രധാന റോഡുകളും ഉപരോധിക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തുന്നത് തടയാനും ഗീലാനി ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രതിഷേധവുമായി സ്ത്രീകളെ തെരുവിലിറക്കിയതിന് പിന്നിലും കശ്മീരിന്റെ സ്വാതന്ത്യത്തിന് വേണ്ടി പള്ളികളില്‍ പൊതുജനഭിപ്രായം രൂപീകരിക്കാന്‍ ഇമാമുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പാകിസ്താന്‍, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കറന്‍സികള്‍ എന്നിവയുള്‍പ്പെടെ നിരവധി സാധനങ്ങളാണ് എന്‍ഐഎ റെയ്ഡിനിടെ പിടിച്ചെടുത്തത്.
Post Your Comments