Latest NewsAutomobile

കിടിലൻ അഡ്വഞ്ചർ ബൈക്കുമായി ബെനെല്ലി

ഇന്ത്യന്‍ നിരത്ത് കീഴടക്കാന്‍ കിടിലന്‍ അഡ്വഞ്ചർ ബൈക്കുമായി ഇറ്റാലിയന്‍ ബൈക്ക് നിര്‍മാതാക്കളായ ഡിഎസ്ക്കെ ബെനെല്ലി. ടികെ 502 അഡ്വഞ്ചർ ടൂറർ അടുത്ത സാമ്പത്തിക വര്ഷമായിരിക്കും ഇന്ത്യയിൽ പുറത്തിറക്കുക.

500 സിസി പാരലൽ എഞ്ചിനാണ് ബൈക്കിനെ കരുത്തനാക്കുന്നത്. 6 സ്പീഡ് ട്രാൻസ്മിഷൻ യൂണിറ്റ് ഗിയർ ബോക്സ് 47 ബിഎച്ച്പി കരുത്തും 45എൻഎം ടോർക്കുമായിരിക്കും നൽകുക. റോയൽ എൻഫീൽഡ് ഹിമാലയത്തിനു കടുത്ത എതിരാളിയായി എത്തുന്ന ടികെ 502ന് ആറു മുതൽ ആറര ലക്ഷം വരെ വില പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button