ടെഹ്‌റാൻ: എന്തൊക്കെ എതിർപ്പുകൾ നേരിടേണ്ടി വന്നാലും മിസൈൽ പരീക്ഷണവുമായി മുന്നോട്ട് പോകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ഇറാൻ മിസൈൽ പരീക്ഷിച്ചതിനെ തുടർന്ന് യു.എസ് ഇറാനുമേൽ പ്രതിരോധം ഏർപ്പെടുത്തിയിരുന്നു. ഇതിന് മറുപടി എന്നോണമാണ് ഇറാന്‍റെ പ്രഖ്യാപനം.വ്യാഴാഴ്ച്ച ഇറാൻ സിമോർഗ് ബഹിരാകാശ വാഹനം വിജയകരമായി പരീക്ഷിച്ചിരുന്നു. ഇത് ഭാവിയിൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിലേക്ക് നയിക്കുമെന്ന് ആരോപിച്ചാണ് യു എസ് കൂടുതൽ ഉപരോധം ഏർപ്പെടുത്തിയത്.
ഇറാന്റെ നടപടി യു.എൻ രക്ഷ സമിതിയുടെ പ്രമേയത്തിന് വിരുദ്ധമാണെന്ന് ഫ്രാൻസ്,ബ്രിട്ടൻ,ജർമ്മനി എന്നീ രാജ്യങ്ങൾ ആരോപിച്ചു. എന്നാൽ മിസൈൽ പരീക്ഷണം രാജ്യത്തിൻറെ ആഭ്യന്തര കാര്യമാണെന്നും ഇതിൽ മറ്റു രാജ്യങ്ങൾ ഇടപെടേണ്ടതില്ലെന്ന് ഇറാൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ വക്താവ് ബഹ്റാം ഖസിമി പറഞ്ഞു. ഇതിനിടെ യു.എസ് നാവിക സേന കപ്പലായ നിമിറ്സ് മുന്നറിയിപ്പില്ലാതെ തങ്ങൾക്കു നേരെ വെടിയുതിർത്തതായി ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് ആരോപിച്ചു.
Post Your Comments