KeralaNewsSpecialsReader's Corner

ഹര്‍ത്താലുകള്‍ ആഘോഷിക്കപ്പെടുമ്പോള്‍?

ഹര്‍ത്താലുകളെക്കുറിച്ചു പലരും പലതാണ് പറയുന്നത്. ചിലര്‍ പറയും ഒരു ഹര്‍ത്താല്‍ കിട്ടിയിരുന്നെങ്കില്‍ എന്ന്, എന്നാല്‍ മറ്റു ചിലര്‍ പറയും എന്തിനാ ഇങ്ങനെ ഹര്‍ത്താലൊക്കെ നടത്തുന്നതെന്ന്. അല്ല, നാം മലയാളികള്‍ പിന്നെ അഭിപ്രായം പറയാന്‍ മിടുക്കരാണ്. ചിലപ്പോള്‍, കാര്യം എന്താണെന്നുപോലും അറിയാതെ വെട്ടാനും കൊല്ലാനും തയ്യാറായി നടക്കുന്നവരും നമുക്കിടയില്‍ കുറവല്ലല്ലോ.

ആദ്യമായി ഹര്‍ത്താല്‍ പരിചയപ്പെടുത്തിയത്, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരക്കാലത്ത് ഗാന്ധിജിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾ എല്ലാ വ്യാപാരവ്യവഹാരങ്ങളിൽ നിന്ന് ഒരു ദിവസം വിട്ടുനിന്ന് പ്രാർത്ഥനയും വൃതവും സ്വീകരച്ചു ഹർത്താലിൽ പങ്കെടുത്തു. എങ്കിലും പ്രാർത്ഥനയും നിരാഹാരവും ഹർത്താലിന്റെ ഭാഗമാവണമെന്നില്ല. “തൊഴിൽ ആരാധനയായിരിക്കണം” എന്ന് പഠിപ്പിച്ചതും ഗാന്ധിജിയാണ്. സാങ്കേതികമായി പറയുകയാണെങ്കില്‍ പ്രതിഷേധമായോ,ദുഃഖസൂചകമായോ കടകളും,വ്യാപാര സ്ഥാപനങ്ങളും,വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചിടുന്നതിനെയാണ് ഹർത്താൽ എന്ന് പറയുന്നത്.

എന്നാല്‍, ഇങ്ങനെ ചെയ്യുമ്പോള്‍ ഇതില്‍ എത്ര പേരാണ് സ്വമേധയ ഹര്‍ത്താല്‍ നടത്താന്‍ ഇഷ്ടപ്പെടുന്നത്. സത്യത്തില്‍, ജനങ്ങൾ അതിൽ സ്വമേധയാ പങ്കെടുക്കുകയല്ല, മറിച്ചു ഭയംമൂലം ഹർത്താലിൽ സഹകരിക്കാൻ നിർബന്ധിതരാവുകയാണ്‌. കൂടാതെ, ഇന്ന് ഓരോ രാഷ്ട്രീയപാർട്ടികളും ആഹ്വാനം ചെയ്യുന്ന ഹർത്താൽ പൂർണ്ണമാക്കുവാൻ ജനങ്ങളെ നിർബന്ധിതരാക്കുന്നു.

ഇനി അല്‍പ്പം, ചരിത്രത്തിലേക്ക് വരാം. ഹർത്താൽ എന്നത് ഗുജറാത്തി പദമാണ്‌ ഹർ എന്നാൽ എല്ലാം അഥവാ എല്ലായ്പ്പോഴും എന്നും താൽ എന്നാൽ പൂട്ട് എന്നുമാണർത്ഥങ്ങൾ. അതായത് എല്ലാം അടച്ചിടുയെന്നോ എല്ലായ്പോഴും അടച്ചിടുക എന്നോ ഒക്കെയാണ് ഹർത്താലിന്റെ അർത്ഥം. മാത്രമല്ല, 1997-ൽ കേരള ഹൈക്കോടതി ബന്ദ് നിരോധിച്ചതിന് ശേഷമാണ് ബന്ദിന് സമാനമായ ഹർത്താൽ വ്യാപകമായത്. ഇനി കേരളത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാലോ, ഹർത്താലിന്റെ സ്വന്തം നാട് എന്ന പരിഹാസ്യ വിമർശനത്തിന് ഇരയായിട്ടുള്ള നാടാണ് കേരളം. വർഷത്തിൽ അനേകം സംസ്ഥാന ഹർത്തലുകളും പ്രാദേശിക ഹർത്താലുകളും കേരളത്തിൽ നടക്കുന്നു. മുഖ്യധാരാ രാഷട്രീയ പാർട്ടികൾ മുതൽ ചെറു പാർട്ടികൾ വരെ അവരവർക്ക് താല്പര്യമുള്ള വിഷയത്തിൽ മിന്നൽ ഹർത്താലുകൾ കേരളത്തിൽ അടിച്ചേൽപ്പിക്കാറുണ്ട്. പൊതുവെ ഹർത്താലുകളെല്ലാം കേരളത്തിൽ വിജയിക്കുന്ന തരത്തിലാണ് നടക്കാറുള്ളത്. കടകളും ഓഫീസുകളും വാഹനങ്ങളുമെല്ലാം മുടങ്ങുന്നതോടെ ജനജീവിതം ദുസ്സഹമാകുന്ന കാഴ്ചകളാണ് കേരളത്തിൽ ഓരോ ഹർത്താലും സമ്മാനിക്കുന്നത്.

കേരളം നിര്‍ബന്ധമായും മാറേണ്ട ചില കാര്യങ്ങളില്‍ ഒന്നല്ലേ നാം മുകളില്‍ പറഞ്ഞു വരുന്ന ഹര്‍ത്താലുകള്‍. നമ്മുടെ രാജ്യത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളേയും മുഴുവനായി നിശ്ചലമാക്കുന്ന പരിപാടിയാണ് സത്യത്തില്‍ ഈ ഹര്‍ത്താലുകള്‍. ഭരണഘടന ഇല്ലാതിരുന്ന സമയത്താണ് ഈ സമര രീതി തുടങ്ങിയത്. എന്നാല്‍, ഇന്ന് ഭരണഘടനയും പരിഹാരങ്ങളും ഒക്കെ ഉണ്ടായിട്ടും പിന്നെ വീണ്ടും വീണ്ടും ഈ ഹര്‍ത്താലുകള്‍ നടത്തുന്നത് കൊണ്ട് എന്താണ് നേട്ടം. ഞാനും നിങ്ങളും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, ഒരു പ്രശ്നം പരിഹരിക്കാനായി ആ ദിവസത്തെ മുഴുവന്‍ പ്രവര്‍ത്തനവും സ്തംഭിപ്പിച്ചുകൊണ്ട് അതിനു യാതൊരുവിധ പരിഹാരവും കാണാന്‍ കഴിയില്ല. ഇന്നത്തെ കാലത്ത് തുടരുന്ന ഹര്‍ത്താലുകള്‍ അവസാനിപ്പിക്കാന്‍ ഞാനും നിങ്ങളും ശ്രമിക്കണം. “സേ നോ ടു ഹർത്താൽ (Say No to Harthal)പോലെയുള്ള ബഹുജനപ്രസ്ഥാനങ്ങൾ ഇപ്പോൾ ഹർത്താലിനെതിരെ പ്രവർത്തിക്കുന്നുണ്ട്. ആശുപത്രികളിലും റയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും മറ്റും അത്യാവശ്യം പോകേണ്ടിവരുന്ന യാത്രക്കാർക്കു വാഹനസൗകര്യം ഒരുക്കുകയാണ് ഈ സന്നദ്ധസംഘങ്ങൾ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button