തിരുപ്പതി ; പടക്ക ഗോഡൗണിലുണ്ടായ അഗ്നിബാധയിൽ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ മിത്ര ഗാന്ധിപുരത്തെ പടക്ക ഗോഡൗണിൽ ഞായറാഴ്ച ഉണ്ടായ അഗ്നിബാധയിൽ 10 ഉം 14 ഉം വയസുള്ള കുട്ടികളാണ് മരിച്ചത്. ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിൽ ഗോഡൗൺ പൂർണമായും നശിച്ചെന്നും സഭംവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
Leave a Comment