Latest NewsKeralaCinema

ഡെങ്കിപ്പനി ; പ്രമുഖ നടിയുടെ ഭർത്താവ് മരിച്ചു

കൊച്ചി ; ഡെങ്കിപ്പനി ബാധിച്ച് പ്രമുഖ നടിയും നർത്തകയും അവതാരകയുമായ താരാ കല്യാണിന്റെ ഭർത്താവ് രാജാറാം മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.  അണുബാധ ഉണ്ടായതിനെ തുടർന്ന് ഈ മാസം 22ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.

നർത്തകൻ, നൃത്തസംവിധായകൻ,​ ചാനൽ അവതാരകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന രാജാറാം. സീരിയലിലും സിനിമകളിലും ചെറിയ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. താരാ കല്യാണിനൊപ്പം നൃത്തവേദികളിലും സജീവമായിരുന്ന ഇദ്ദേഹം നൃത്താദ്ധ്യാപകൻ എന്ന നിലയിലാണ് കൂടുതലായും അറിയപ്പെട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button