ദുബായ്: ദുബായിലെ അല്‍ ഖുദ്റയ്ക്ക് സമീപമുള്ള മരുഭൂമിയില്‍ മൂന്ന് വനിതാ സൈക്ലിസ്റ്റുകള്‍ ഒറ്റപ്പെട്ടുപോയി. ഡെസേര്‍ട്ട് സഫാരിക്ക് പോയതായിരുന്നു അവര്‍. മരുഭൂമിയില്‍ നിന്നും രക്ഷപ്പെടാന്‍ യാതൊരു മാര്‍ഗവും അവര്‍ക്ക് മുന്നില്‍ ഇല്ലായിരുന്നു. ഒരു അത്ഭുതം നടക്കാനായി മൂവരും പ്രാര്‍ത്ഥിച്ചു. അവരുടെ പ്രാര്‍ത്ഥന ഫലിച്ചു.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് അവരുടെ രക്ഷനായി അവതരിച്ചത്. അതു വഴി ഷെയ്ഖ് മുഹമ്മദും സംഘവും സഞ്ചരിക്കുകയായിരുന്നു. അപരിചിതരോട് ദയയോടെ പ്രവര്‍ത്തിച്ച് ഷെയ്ഖ് മുഹമ്മദിനു വനിതാ സംഘം നന്ദി പറഞ്ഞു. അദ്ദേഹത്തിന്റെ കാരുണ്യം നിറഞ്ഞ ഈ പ്രവൃത്തിയെ പ്രകീര്‍ത്തിച്ച് മതിയാകുന്നില്ല മൂവര്‍ക്കും.
കഴിഞ്ഞ നവംബറിലാണ് മൂന്നു വനിതകളും സൈക്കളില്‍ സാഹസികമായ യാത്ര നടത്താന്‍ തീരുമാനിച്ചത്. വാടകയക്ക് എടുത്ത സൈക്കളുമായി മൂവരും
അല്‍ ഖുദ്രയിലേയ്ക്ക് 50 കി.മീറ്ററിലേക്ക് സൈക്കളില്‍ പോകാനായിരുന്നു പദ്ധതി. വാട്ടര്‍ ബോട്ടിലും 20 ശതമാനം മാത്രം ചാര്‍ജുള്ള ഐഫോണുമാണ് ഇവരുടെ കൈയില്‍ ഉണ്ടായിരുന്നത്. ആദ്യ 10 കിലോമീറ്ററാണ് അവരുടെ സാഹസിക ട്രാക്ക്. സൈക്കിളിസ്റ്റുകളുടെ ഒരു ശൃംഖലയില്‍ നിന്നും ഇവര്‍ക്ക് കൂട്ടം തെറ്റി പോയി.
മരുഭൂമിയില്‍ 10 കിലോ മീറ്റര്‍ ഉള്ളിലായിരുന്ന ഇവര്‍ സൈക്കിള്‍ വാടകയക്ക് നല്കിയ സ്ഥാപനത്തിലേക്ക് ഫോണ്‍ ചെയ്തു. പക്ഷേ ആരും ഫോണ്‍ എടുത്തില്ല. ഐ ഫോണിന്റെ ചാര്‍ജ് തീരാറായി . സമയം സന്ധ്യയാകുന്നതിനാല്‍ എന്ത് ചെയണമെന്നു ഇവര്‍ക്ക് അറിയില്ലായിരുന്നു. ഈ സമയത്താണ് രക്ഷനായി സാക്ഷാല്‍ ഷെയഖ് മുഹമ്മദ് അവതരിച്ചത്.
രാത്രിയില്‍ പട്ടിണി കിടക്കുന്നതിനിടയില്‍, അവര്‍ ബൈക്കുകളില്‍ കുറച്ചു പുരുഷന്മാരും അവരുടെ നേരെ വരുന്ന കാറിന്റെ ഹെഡ്ലൈറ്റും കണ്ടു. ഷെയഖ് മുഹമ്മദും അദ്ദേഹത്തിന്റെ സംഘവും ആയിരുന്നു അത്. അവര്‍ അവരെ തടഞ്ഞുനിര്‍ത്തി. ആദ്യം വനിതകള്‍ക്ക് ഇതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഷെയഖ് മുഹമ്മദ് അവരുടെ സൈക്കിള്‍ ശരിയാക്കാനും അവര്‍ക്ക് തുടര്‍ന്നുള്ള സഞ്ചാരത്തിനും വേണ്ട സഹായം ചെയ്തു കൊടുത്തു. അവര്‍ക്ക് ഒപ്പം ഫോട്ടോയും എടുത്തതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Post Your Comments