തിരുവനന്തപുരം: തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. വിപിൻ, മോനായി എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇതോടെ ഈ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം ഒമ്പതായി. നേരത്തെ കേസിലെ മുഖ്യപ്രതികളായ മണിക ണ്ഠൻ, പ്രമോദ്, ഗിരീഷ്, മഹേഷ്, ബിനു എന്നിവരുൾപ്പെടെ ഏഴു പേർ പിടിയിലായിരുന്നു.
ആർഎസ്എസ് ശാഖാ കാര്യവാഹക് കല്ലന്പള്ളി വിനായക നഗറിൽ കുന്നിൽ വീട്ടിൽ സുദർശനന്റെ മകൻ രാജേഷ് (34) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രയിലാണ് കൊലപാതകം നടന്നത്.
Post Your Comments