![](/wp-content/uploads/2017/07/1-6.jpg)
വടക്കന്‍ സമുദ്രത്തില്‍ മുങ്ങിക്കിടന്ന സീലാന്‍ഡിയ ഏഴര കോടി വര്‍ഷങ്ങള്‍ക്കുമുന്‍പ് നിലനിന്നിരുന്ന ഗോണ്ട്വാനാ സൂപ്പര്‍ ഭൂഖണ്ഡത്തിത്തിന്റെ ഭാഗമായിരുന്നെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. നഷ്ടപ്പെട്ട ഭൂഖണ്ഡത്തെക്കുറിച്ചു രഹസ്യങ്ങള്‍ തേടി രണ്ടുമാസത്തെ പര്യവേക്ഷണം ഓസ്ട്രേലിയയിലാണ് ആരംഭിച്ചത്.
ഭൂഖണ്ഡമായി പരിഗണിക്കാന്‍ വേണ്ട നാല് ലക്ഷണങ്ങളും സീലാന്ഡിയയ്ക്കുണ്ടെന്ന്
ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കടലിന്റെ അടിത്തട്ടു കുഴിക്കുന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. പ്രദേശത്തെ പാറകളും മറ്റും പഠനവിധേയമാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഭൂമിയുടെ ആന്തരിക ഘടനയില്‍ അഞ്ചുകോടി വര്‍ഷങ്ങള്‍ക്കു മുന്‍പു തൊട്ട് തുടങ്ങിയ മാറ്റങ്ങളെ കുറിച്ചു കൂടുതലറിയാന്‍ ഈ പഠനം സഹായിക്കും. 49 ലക്ഷം ചതുരശ്രകിലോമീറ്റര്‍ വിസ്ത്രിതിയുള്ള സീലാന്‍ഡിയ ഭൂമിയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞതും മെലിഞ്ഞതുമായ വന്‍കരയായി കണക്കാക്കാം.
Post Your Comments