KeralaLatest NewsNews

ബൾബ് ശരിയാക്കാൻ സെക്യൂരിറ്റിയെ വിളിച്ചു: പിന്നീട് നടന്നത് പീഡനം: സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍

കാഞ്ഞിരപ്പള്ളി: സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന സുരക്ഷാജീവനക്കാരനെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശി സാമി എന്ന സാമുവൽ ആണ് അറസ്റ്റിലായത്. ഇയാള്‍ ജോലിചെയ്തിരുന്ന കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ 23 വയസ്സുകാരിയായ നേഴ്സിനെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണു കേസ്. 2016 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

പീഡനം നടന്ന ദിവസം രാത്രി ഡ്യൂട്ടിക്ക് രണ്ടു നേഴ്സുമാരും സാമുവലും മാത്രമാണുണ്ടായിരുന്നത്. രാത്രി ചികിത്സ തേടിയെത്തിയ രോഗിയെ കിടത്താന്‍ മുറി തയ്യാറാക്കുന്നതിനിടെ ബള്‍ബ് കത്താത്തതിനാല്‍ സാമുവലിനെ വിളിക്കുകയായിരുന്നു. മുറിയിലെത്തിയ ഇയാള്‍ വാതില്‍ അടച്ച ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. നാണക്കേട് ഭയന്ന് യുവതി ആരോടും സംഭവം പറഞ്ഞതുമില്ല.

എന്നാൽ യുവതിയുടെ വിവാഹം കഴിഞ്ഞ് നാലുമാസത്തിനുശേഷം ഭര്‍ത്താവുമൊത്ത് ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് ആറുമാസം ഗർഭം ഉണ്ടെന്നു അറിയുന്നത്. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ സാമുവല്‍ ഒളിവില്‍ പോവുകയായിരുന്നു. കാഞ്ഞിരപ്പള്ളി പോലീസ് ചെങ്കോട്ടയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button