പാറ്റ്ന: ജനങ്ങളെ സേവിക്കുന്നതിനാണ് ജനവിധി, അല്ലാതെ ഒരു കുടുംബത്തെ സേവിക്കാനല്ലെന്നു ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.മതേതരത്വത്തെപ്പറ്റി ആരും തന്നെ പഠിപ്പിക്കേണ്ടതില്ല. എന്താണ് സാഹചര്യമെന്ന് തനിക്ക് നന്നായി അറിയാമെന്നും നിതീഷ് കുമാർ പറഞ്ഞു. അധികാരം പണമുണ്ടാക്കുന്നതിനല്ല. ജനങ്ങളുടെ കോടതിയാണ് തനിക്ക് വലുത്. അവരെ സേവിക്കുകയെന്നാണ് ചുമതല, അല്ലാതെ ഒരു കുടുംബത്തെ സേവിക്കുകയല്ല എന്നും നിതീഷ് കുമാർ പറഞ്ഞു.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് കൃത്യമായ സമയത്ത് മറുപടി നൽകും. . ആരോപണം ഉന്നയിക്കുന്നവരുടെ യഥാർഥ മുഖം പുറത്തുകാണിക്കുമെന്നും നിയമസഭയിൽ നിതീഷ് വ്യക്തമാക്കി. മതേതരത്വമെന്നുള്ളത് ഒരു തത്വചിന്തയാണ് അല്ലാതെ അഴിമതി മൂടിവയ്ക്കുന്നതിനുള്ള മാർഗമല്ല. എന്താണ് സാഹചര്യമെന്ന് തനിക്ക് നന്നായി അറിയാമെന്നും നിതീഷ് കുമാർ പറഞ്ഞു. ബിജെപിയുമായി ചേർന്ന് അധികാരത്തിൽ തിരിച്ചെത്തിയ ശേഷമായിരുന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർ പ്രതിപക്ഷത്തെ വിമർശിച്ച് രംഗത്തെത്തിയത്.
Post Your Comments