
പാലക്കാട് ; ഇതര സംസ്ഥാന ലോട്ടറികൾ വിൽപനയ്ക്കെത്തിച്ച സംഭവം രണ്ടു പേർ പിടിയിൽ. മറ്റു രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. മിസോറം ലോട്ടറിയുടെ കേരളത്തിലെ മൊത്ത വിതരണക്കാരായ ടീസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്സ് ഉടമ ഡൽഹി സ്വദേശി ജഗ്മൽ മേത്ത( 58), കണ്ണൂർ സ്വദേശിയും ബംഗാളിൽ സ്ഥിരതാമസക്കാരനുമായ ഗിരീഷ് (48) എന്നിവരാണ് അറസ്റ്റിലായത്. വിതരണ ഏജൻസിക്കായി കരാർ ഏറ്റെടുത്തവരാണ്കസ്റ്റഡിയിലുള്ള മറ്റു രണ്ടുപേർ.
കൊച്ചിയിൽ രജിസ്ട്രേഷൻ നടത്തിയ ഷിസ്തി എന്ന കമ്പനി മുഖേനയാണ് മിസോറം ലോട്ടറികൾ സംസ്ഥാനത്തു വിൽപനയ്ക്കെത്തിച്ചിട്ടുള്ളത്. സംസ്ഥാന അതിർത്തിയോടു ചേർന്ന് പുതുശേരി കുരുടിക്കാട്ടെ ഗോഡൗണിൽ സൂക്ഷിച്ച അഞ്ചുകോടി ടിക്കറ്റുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments