Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsLife StyleFood & CookeryHealth & Fitness

സ്ഥിരമായി ഐസ്ക്രീം കഴിക്കുന്നവർ ശ്രദ്ധിക്കുക

എല്ലാവർക്കും പ്രിയപ്പെട്ട ഒരു ഭക്ഷണ സാധനമാണ് ഐസ്ക്രീം. പ്രായ ഭേദമന്യേ എല്ലാവരും കഴിക്കാൻ ഇഷ്ടപെടുന്ന ഒന്ന്. ഏറ്റവും കൂടുതൽ മധുരവും കൊഴുപ്പും കൃത്രിമനിറങ്ങളുമൊക്കെ അടങ്ങിയിരിക്കുന്ന ഭക്ഷണപദാർഥങ്ങളിലൊന്നാണ് ഐസ്ക്രീം. പോരെങ്കിൽ നാവിനെ കോച്ചിപിടിപ്പിക്കുന്ന തണുപ്പും. അനിയന്ത്രിതമായ ഐസ്ക്രീം ഉപഭോഗം ഏറെ അപകടം വിളിച്ചുവരുത്തുന്ന ഒന്നാണ്.

നട്ടുച്ചയ്ക്ക് ഐസ്ക്രീം കഴിക്കാതിരിക്കാൻ ശ്രമിക്കണം. ശരീരം ഏറെ വിയർത്തിരിക്കുമ്പോഴും നോ പറയാം. കാരണം വിയർത്തുകുളിച്ചിരിക്കുമ്പോൾ തണുത്തത് എന്ത് കഴിച്ചാലും ഉള്ളിൽ കടന്ന് അണുബാധയുണ്ടാവാനുള്ള സാധ്യത ഏറെയാണ്. തൊണ്ടവേദന, പനി, ടോൺസിലൈറ്റിസ്, സൈനസൈറ്റിസ് തുടങ്ങിയ അസുഖങ്ങളെ ക്ഷണിക്കുന്നതിന് തുല്യമാണ് അത്.

കഴിവതും ഉച്ചയ്ക്കുമുൻപ് തന്നെ കഴിക്കുന്നതാവും നല്ലത്. കഴിച്ചുകഴിഞ്ഞാലുടൻ വെയിലുകൊള്ളുകയോ പുറത്തിറങ്ങി കളിക്കുകയോ ഏറെ അധ്വാനിക്കുകയോ പാടില്ല. രാത്രി അത്താഴത്തിനുശേഷവും ഐസ്ക്രീം വേണ്ട. ഉറങ്ങുമ്പോൾ ശരീരം ഒരു പ്രവർത്തനങ്ങളിലും ഏർപ്പെടാത്തതിനാൽ കൊഴുപ്പ് അടിഞ്ഞുകൂടും. ഇത് പൊണ്ണത്തടിക്ക് വഴിവയ്ക്കും. തണുപ്പുകാലത്തും ഐസ്ക്രീം പാടില്ല.

പൂർണ ആരോഗ്യവാനായ ഒരാളുടെ ശരീരത്തിന് ഒരു ദിവസത്തേക്ക് ആവശ്യം കേവലം 25 ഗ്രാം പഞ്ചസാര മാത്രമാണ്. അതായത് പരമാവധി അഞ്ചു ടീസ്പൂൺ പഞ്ചസാര. ഇതിലൂടെ ശരീരത്തിന് ലഭിക്കുന്നത് ഏതാണ്ട് 100 കലോറി. എന്നാൽ ഒരു കപ്പ് ഐസ്ക്രീമിൽ മാത്രം ഏതാണ്ട് 4–5 ടീസ്പൂൺ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇതിലൂടെ ശരീരത്തിലെത്തുന്നത് 400–500 ക‌ാലറി. അമിതമായി എത്തുന്ന പഞ്ചസാര കൊഴുപ്പായി അടിഞ്ഞുകൂടും. മധുരം കൂട്ടാൻ ചില കമ്പനികൾ സിറപ്പ് ചേർക്കാറുണ്ട്. ഫ്രക്ടോസ് ഏറെയുള്ള കോൺ സിറപ്പാണിത്. ഇത് ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾക്ക് നന്നല്ല.

സ്ഥിരമായി ഐസ്ക്രീം കഴിക്കുന്നതിനും ദോഷഫലങ്ങളുണ്ട്. മധുരത്തോടുള്ള പ്രത്യേക താൽപര്യം സെറോട്ടോണിൻ എന്ന രാസസന്ദേശവാഹകനെ കൂടുതലായി ഉൽപ‌ാദിപ്പിക്കുന്നു. ഇത് ഉന്മേഷവും ഉത്തേജനവും ശരീരത്തിന് സമ്മാനിക്കുമെങ്കിലും ഇവ അത്ര നല്ലതല്ല. മധുരം അമിതമായി കഴിക്കുന്നത് പഠനവൈകല്യം, സ്വഭാവദൂഷ്യം, പെരുമാറ്റദൂഷ്യം എന്നിവയ്ക്ക് വഴിവയ്ക്കാം. അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പൊണ്ണത്തടിമാത്രമല്ല ഹൃദ്രോഗത്തിനും കാരണമാകും. രണ്ടു ദിവസങ്ങളിലായി ആഴ്ചയിൽ രണ്ടു കപ്പിലേറെ യാതൊരു കാരണവശാലും ഐസ്ക്രീം പാടില്ല എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button