Latest NewsAutomobile

വാങ്ങി ഒരു മണിക്കൂര്‍ കഴിയും മുൻപ് ഫെരാരി കാറിന് സംഭവിച്ചത്

വാങ്ങി ഒരു മണിക്കൂര്‍ കഴിയും മുൻപ് ഫെരാരി കാർ കത്തി നശിച്ചു. കേട്ടാൽ ആരും വിശ്വസിക്കില്ല. പക്ഷെ  സംഭവം സത്യമാണ്. ലണ്ടനിലെ യോര്‍ക്ഷയറില്‍ വ്യാഴാഴ്ച നടന്ന സംഭവം  സമൂഹ മാധ്യമങ്ങളിലെല്ലാം വൈറലായി കഴിഞ്ഞു.

ഷോറൂമിൽ നിന്നും പുറത്തിറക്കിയ കാർ ഓടി തുടങ്ങി ഒരു മണിക്കൂര്‍ ആകും മുൻപ് കത്തി നശിക്കുകയായിരുന്നു. പൂർണമായും കത്തിനശിച്ച കാറിൽ നിന്നും ഉടമസ്ഥൻ നിസ്സാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. എന്നാൽ കത്തുന്ന കാറിൽ നിന്ന് ഉടമസ്ഥൻ എങ്ങനെ രക്ഷപെട്ടു എന്ന ആശ്ചര്യത്തിലാണ് ഈ വാർത്ത അറിഞ്ഞ പലരും.

സൗത്ത് യോർക് ഷെയർ പോലീസിന്റെ ഓപ്പറേഷണൽ സപ്പോർട്ട് വിഭാഗം പോസ്റ്റ് ചെയ്ത ചിത്രങ്ങൾ മണിക്കൂറുകൾക്കകം 4000 ത്തോളം ആളുകളാണ് ഷെയർ ചെയ്‌തത്. “അമിതവേഗമല്ല അപകടത്തിന് കാരണം. റോഡിൽ നനവുണ്ടായിരുന്നതാകാം അപകടകാരണമെന്നും കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ വേറയും വാഹനങ്ങൾ അപകടത്തിൽ പെട്ടിരുന്നു” എന്നും പോലീസ് പറഞ്ഞു. ഡ്രൈവിങിൽ കൂടുതൽ ശ്രദ്ധിക്കൂ എന്ന സന്ദേശം നൽകാൻ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ലോകമെങ്ങും ഏറ്റെടുത്തു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button