തിരുവനന്തപുരം: ആനയെ മോഷ്ടിച്ച് തമിഴ് നാട്ടിലേയ്ക്ക് കടത്താൻ ശ്രമിച്ച മുൻ പാപ്പാൻ പിടിയിൽ. ആനയും പാപ്പാനും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. വിതുര സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ശ്രീലക്ഷ്മി എന്ന പിടിയാനയെയാണ് തിരുനെൽവേലി സ്വദേശി അയ്യപ്പൻ കടത്തികൊണ്ടുപോകാൻ ശ്രമിച്ചത്. ചുള്ളിമാനൂരിനു സമീപമുള്ള ആറംപള്ളി പുരയിടത്തിൽ കെട്ടിയിട്ടിരുന്ന ആനയെ വ്യാഴാഴ്ച രാത്രിയാണ് അയ്യപ്പൻ അഴിച്ചുകൊണ്ടുപോകുന്നത്.
വെള്ളിയാഴ്ച പുലർച്ചെ ഭക്ഷണം കൊടുക്കാനായി പാപ്പാന്മാർ എത്തിയപ്പോഴാണ് ആനയെ കാണാനില്ലെന്ന് മനസ്സിലായത് ഉടൻ തന്നെ വലിയമല പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആനയെയും അയ്യപ്പനെയും തെങ്കാശി പാതയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മുൻപ് ആനയുടെ സഹായി ആയി ഇയാൾ ജോലി ചെയ്തിരുന്നു. ഈ പരിചയത്തിലാണ് ആന ഇയാളോടൊപ്പം പോയത്. നിലവിൽ ആന പോലീസ് കസ്റ്റഡിയിൽ ആണ്. കോടതി മുഖേനയെ ആനയെ ഉടമയ്ക്കു തിരിച്ച് ലഭിക്കുകയുള്ളു അത് വരെ ആന സ്റ്റേഷനിൽ തുടരും
Post Your Comments