കാഴ്ചയില്ലാത്തവർക്ക് കാഴ്ചയാകാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഒരുക്കുന്നത് പ്രമുഖ ഐ.ടി കമ്പനിയായ ടെക്4ഗുഡ് ആണ്. ദൃഷ്ടി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ രാജ്യത്തെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന 100 പേരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്നത്.കാഴ്ച് ഇല്ലാത്തവരെ ലക്ഷ്യമിട്ട് തുടങ്ങുന്ന ഈ സംരഭത്തില്‍ ചുറ്റുപാടുമുള്ള കാഴ്ച്കളെ തിരിച്ചറിഞ്ഞു വേണ്ടവിധം പറഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്. സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്.
ദക്ഷിണാഫ്രിക്കയില്‍ ഇതുമായി ബന്ധപ്പെട്ടു പരീക്ഷണങ്ങള്‍ നടത്തുകയും വിജയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ദൃഷ്ടി ഇപ്പോള്‍ കാഴ്ച് നല്‍കാനായി മുന്നോട്ട് വരുന്നത്. മനുഷ്യ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ഇത്തരം പദ്ധതികളിലൂടെ ചുറ്റുമുള്ള അന്തരീക്ഷം എങ്ങനെയാണ്, വഴിയില്‍ തടസങ്ങള്‍ ഉണ്ടോ എന്നൊക്കെ തിരിച്ചറിയാന്‍ കഴിയും. നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്ലൈൻഡ് ഇന്‍ ഇന്ത്യയുമായി ചേര്‍ന്ന് പത്തുപേരില്‍ നേരത്തെ പരീക്ഷണം നടത്തിയിരുന്നു.
Post Your Comments