Latest NewsCinemaMovie SongsEntertainment

ഡി സിനിമാസ് അന്വേഷണം വിജിലന്‍സിന്

നടന്‍ ദിലീപിന്റെ സിനിമാ തിയേറ്റര്‍ ഡി സിനിമാസിനെതിരായ ആരോപണങ്ങളെക്കുറിച്ച് ഇനി വിജിലന്‍സ് അന്വേഷിക്കും. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ദിലീപിനെ കൂടാതെ മുന്‍ ജില്ലാ കളക്ടര്‍ എം.എസ് ജയയും കേസില്‍ എതിര്‍കക്ഷിയാണ്. സെപ്തംബര്‍ 13നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

വ്യാജ ആധാരങ്ങള്‍ ചമച്ചാണു ദിലീപ് സ്ഥലം കയ്യേറിയതെന്നാണ് ആരോപണം. ഈ ആരോപണങ്ങളെക്കുറിച്ച് മുന്‍ ജില്ലാ കളക്ടറായിരുന്ന എം.എസ്. ജയ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ദിലീപിന് അനുകൂലമായിരുന്നു. ഇതിനെതിരെ പരാതിക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button