ആവിഷ്കാര സ്വാതന്ത്രങ്ങള്‍ക്കെതിരെ കത്രികപ്പൂട്ട് ഉയര്‍ത്തുന്ന സെന്‍സര്‍ബോര്‍ഡിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി രാം. ദേശീയ പുരസ്‌കാര ജേതാവായ രാം ആന്‍ഡ്രിയ ജെര്‍മിയയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ തരമണി എന്ന ചിത്രത്തെ വികലമാക്കുന്ന തരത്തില്‍ സെന്‍സര്‍ ബോര്‍ഡ് കത്തിവച്ചിരുന്നു.
നായികാ കഥാപാത്രം മദ്യപിച്ചെത്തുന്നതും തുടര്‍ന്നുള്ള സംഭാഷണങ്ങളുമാണ് സെന്‍സര്‍ ബോര്‍ഡിനെ പ്രകോപിപ്പിച്ചത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് സിനിമയ്ക്കുണ്ടായ ദുരനുഭവം പരസ്യമാക്കി സംവിധായകന്‍ അന്ന് പ്രതികരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന സെന്‍സര്‍ ബോര്‍ഡിനെ പരസ്യമായി വെല്ലുവിളിക്കുകയാണ് റാം ചിത്രത്തിന്റെ മൂന്നാം ടീസറില്‍ .
സെന്‍സര്‍ ബോര്‍ഡിന്റെ പരിധി കടന്ന കട്ട്/ മ്യൂട്ട് ആക്രമണത്തിന് വിധേമായാകാന്‍ തയ്യാറാകാതെ എ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചാണ് റാം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയത്. മൂന്നാം ടീസറില്‍ സെന്‍സര്‍ ബോര്‍ഡ് മ്യൂട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ച സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യാതെയും അനുവദിച്ച സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്തുമാണ് റാം ബോര്‍ഡിനെ പരിഹസിച്ചിരിക്കുന്നത്..
Post Your Comments