Latest NewsKeralaCinemaNews

ഇന്നസെന്റ്‌ അതാണ്‌ , കൂടുതല്‍ നമ്മള്‍ പ്രതീക്ഷിക്കരുത് : ആഷിക് അബു

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്ന് പറയുമ്പോഴും ഇന്നസെന്റിനെ പോലുള്ള നടന്മാരില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കരുതെന്ന് സംവിധായകന്‍ ആഷിക്ക് അബു. നല്ല ഒരു നടനാണ് ഇന്നസെന്റ്. പക്ഷേ നല്ല നടനായത് കൊണ്ട് മാത്രം ഒരാളെ ആര്‍ട്ടിസ്റ്റെന്ന് വിളിക്കാന്‍ സാധിക്കില്ല. നല്ല രീതിയില്‍ തന്നെ പരിഹസിച്ച് സംസാരിക്കാന്‍ അറിയാവുന്ന വ്യക്തികൂടിയായ ഇന്നസെന്റില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കരുതെന്നും ആഷിക് അബു പറയുന്നു.

കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തോടുള്ള ഇന്നസെന്റേട്ടന്റെ ആദ്യ പ്രതികരണം, പെണ്‍കുട്ടികള്‍ എന്തിനാണ് ഒറ്റയ്ക്ക് സഞ്ചരിക്കുന്നതെന്നായിരുന്നു. താനൊരിക്കലും ഇന്നസെന്റേട്ടനെ കുറ്റം പറയില്ല. മറ്റൊന്നുംകൊണ്ടല്ല, അദ്ദേഹം അതാണെന്ന് തനിക്കറിയാം. എംപിയായി പോയത് അദ്ദേഹത്തിന്റെ കുറ്റമല്ല. അദ്ദേഹം ഒരു ദുഷ്ടനായത് കൊണ്ടല്ല. വാര്‍ത്തസമ്മേളനത്തില്‍ പറയുന്നതിന്റെ രാഷ്ട്രീയ ശരിക്കേട് അദ്ദേഹത്തിന് അറിയില്ല എന്നതാണ് വസ്തുതയെന്നും ആഷിക് അബു കൂട്ടിച്ചേര്‍ത്തു.

സാമൂഹികബോധം തീര്‍ത്തും കുറവായ ഒരു മേഖലയാണ് സിനിമയെന്നും ആഷിക്ക് അബു പറയുന്നു. എത്ര സിനിമാ സെറ്റുകളിലാണ് പത്രം വാങ്ങാറുള്ളാതെന്ന കാര്യം അന്വേഷിച്ചാല്‍ തീരും സിനിമാ മേഖലയിലെ സാമൂഹിക ബോധമില്ലായ്മയെ കുറിച്ചുള്ള സംശയങ്ങളെല്ലാം. സിനിമാ മാസികകളല്ലാതെ മറ്റൊന്നും അവിടെ കാണാന്‍ സാധിക്കില്ല. പൊട്ടക്കിണറ്റില്‍ കിടന്ന് അവിടെനിന്നുമുള്ള ആകാശം മാത്രം കാണുകയാണ് ഓരോ സിനിമാ പ്രവര്‍ത്തകരും ചെയ്യുന്നതെന്നും ആഷിക് അബു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button