ബെംഗളൂരു: ആധാർ വെബ്‌സൈറ്റിൽ നിന്ന് നിരവധി ആളുകളുടെ വിവരങ്ങൾ ചോർത്തി എടുത്ത് ദുരുപയോഗം ചെയ്‌തതിന് സ്വകാര്യ സ്ഥാപനത്തിനെതിരെ കേസ് എടുത്തു. ഓലയുടെ സഹോദര സ്ഥാപനമായ ഖാർത്ത് ടെക്നോളജീസിനെതിരായാണ് കേസ് എടുത്തിരിക്കുന്നത്.
ഖാർത്തിലെ ജീവനക്കാർ വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പ് വഴി യുഐഡിഎഐ വെബ്‌സൈറ്റിൽ നിന്ന് വിവരങ്ങൾ ചോർത്തുകയായിരുന്നു. ജനുവരി 1 മുതൽ ഈ മാസം 26 വരെയാണ് വെബ്‌സൈറ്റിൽ നിന്ന് വിവരങ്ങൾ ചോർത്തി മറ്റു പലർക്കും നൽകിയത്. യുഐഡിഎഐ ബെംഗളൂരു റീജിയണൽ ഡയറക്ടറുടെ പരാതിയെ തുടർന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Post Your Comments