11 മാസം പ്രായമുള്ള ചാർലി ഗാർഡ് ലോകത്തെ ഏറ്റവും വലിയ സെലിബ്രിറ്റിയായി മരണത്തിലേക്ക് മടങ്ങി. മരണക്കിടക്കയിൽ കഴിയവെ, ചാർളിയുടെ ജീവൻ രക്ഷിക്കാൻവേണ്ടി മാതാപിതാക്കൾ നടത്തിയ നിയമയുദ്ധവും അതിന് ലോകം നൽകിയ പിന്തുണയുമാണ് അവനെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത്. സർവ്വ ചെലവുകളും വഹിച്ചു പോപ്പ് ഫ്രാൻസിസ് മുതൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വരെ അവന്റെ ജീവൻ രക്ഷിക്കാൻ രംഗത്തിറങ്ങി. മാത്രമല്ല ലോകം എമ്പാടുമുള്ള സാധാരണക്കാർ ചാർലിയുടെ ജീവന് വേണ്ടി തയ്യാറാക്കിയ ‘ചാർലി ആർമി’ കണ്ണീരോടും പ്രാർത്ഥനയും യാചനയുമായി തെരുവിൽ ഇറങ്ങി. പക്ഷെ ചാർളിയുടെ ജീവൻ രക്ഷിക്കാനായില്ല.
കോണിയുടെയും ക്രിസിന്റയും മകനായി കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് ചാർളി ജനിച്ചത്. ജനിക്കുമ്പോൾ പൂർണ ആരോഗ്യവാനായിരുന്നെങ്കിലും അപൂർവ ജനിതക രോഗം അവനെ കീഴടക്കി. പിന്നീട് ആശുപത്രി കിടക്കയിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ചാർളിയുടെ ജീവിതം. ഇതിനിടെ, കുട്ടിയെ വിദേശത്ത് ചികിത്സിക്കാൻ കൊണ്ടുപോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചാർളിയുടെ മാതാപിതാക്കൾ ശ്രമം തുടങ്ങി. എൻ.എച്ച.എസും കോടതിയും അതനുവദിക്കാതെ വന്നതോടെ, ചാർളി ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറി.
ഇന്നലെ കോടതിയുടെ അന്തിമ തീരുമാനം വന്നു. ഇതേ തുടർന്ന് ഇന്നലെ വെന്റിലേറ്റർ നീക്കം ചെയ്തതോടെയാണ് ചാർളിയുടെ മരണം സ്ഥിതീകരിച്ചത്. ചാർലിയുടെ മരണം ലോകത്തോട് മാതാപിതാക്കൾ പ്രഖ്യാപിക്കുമ്പോൾ ലോകം ഒരു പോലെ വിതുമ്പുക ആയിരുന്നു. ചാർളിയുടെ അമ്മ കോണിയാണ് മരണ വിവരം ലോകത്തോട് പറഞ്ഞത്. ‘ഞങ്ങളുടെ കുഞ്ഞ് പോയി’ എന്നായിരുന്നു കോണിയുടെ പ്രതികരണം. അത്യപൂർവമായ ജനിതക രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ചാർളിക്ക് സുഖമരണം നൽകുന്നതിന് വീട്ടിലേക്ക് കൊണ്ടുപോകാനെങ്കിലും അനുവദിക്കണെമന്നതായിരുന്നു കോണിയുടെയും ക്രിസ് ഗാർഡിന്റെയും ആ ആവശ്യം. അതും കോടതി തടഞ്ഞതോടെയാണ് ഈ കുരുന്നിന്റെ ജീവിതം ആശുപത്രി കിടക്കയിൽ അവസാനിച്ചത്.
Post Your Comments