Latest NewsCinemaNewsEntertainment

എന്റെ സിനിമ കാണാതെ ഭാര്യ ഇറങ്ങിപോയിട്ടുണ്ട്: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍

ചെന്നൈ: തിയേറ്റിൽ നിന്നും പലപ്പോഴും പ്രേ​ക്ഷ​ക​ർ ഇ​റ​ങ്ങി​പോകുന്നത് പതിവാണ്. സിനിമ ഇഷ്ടമാകാത്ത സന്ദർഭത്തിലാണ് ഇത് സംഭവിക്കുന്നത്. പക്ഷേ തമിഴകത്തെ സൂപ്പർ താരമായി വാഴുന്ന സ്റ്റാലിന്റെ കാര്യം അല്പം കഷ്ടമാണ്. കക്ഷിയുടെ സിനിമ ഇഷ്ടപ്പെടാത്ത ഇറങ്ങിപോയത് സ്വന്തം ഭാര്യയാണ്. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ത​ന്‍റെ ചി​ല ചി​ത്ര​ങ്ങ​ൾ ക​ണ്ട് സം​വി​ധാ​യി​ക കൂ​ടി​യാ​യ ഭാ​ര്യ കൃ​തി​ക ഇ​ട​യ്ക്കു​വ​ച്ച് ഇ​റ​ങ്ങി​പ്പോയെന്നാണ് താരം പറയുന്നത്.

ഈ സിനിമകളുടെ പേ​ര് എനിക്ക് പറയാൻ കഴിയില്ല. ഒ​രു സി​നി​മ ചെ​യ്ത​തി​ന് ഭാ​ര്യ എ​ന്നെ വ​ഴ​ക്ക് പ​റ​ഞ്ഞി​ട്ടു​ണ്ട്. സിനിമ പാതിയായ സമയത്ത് ഭാര്യ തിയേറ്റിൽ നിന്നും ഇറങ്ങി പോയിട്ടുണ്ട്. സി​നി​മ ഏ​താ​ണെ​ന്ന് പ്രേ​ക്ഷ​ക​ർ​ക്ക് മ​ന​സ്സി​ലാ​യി​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ, ന​ല്ല ചി​ത്ര​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ക്കാ​നും അ​വ​ർ മ​ടി​ക്കാ​റി​ല്ല.

സിനിമയെ പറ്റി സത്യസന്ധമായാണ് ഭാര്യ അഭിപ്രായം പറയുന്നത്. ഞാൻ അഭിനയിക്കുന്ന എല്ലാ സി​നി​മ​ക​ളു​ടെ​യെ​ല്ലാം ക​ഥ അ​വ​ർ കേ​ൾ​ക്കാ​റു​ണ്ട്. ക​ഥ കേ​ട്ടു​ക​ഴി​ഞ്ഞാ​ൽ ഞാ​ൻ അ​തി​ന്‍റെ അ​ഭി​പ്രാ​യം ചോ​ദി​ക്കും. സി​നി​മ​യു​ടെ ഫ​സ്റ്റ് കോ​പ്പി ആ​യാ​ൽ അ​തും കാ​ണി​ക്കും. അ​തി​നെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ​വും തു​റ​ന്നു​പ​റ​യും-​ഉ​ദ​യ​നി​ധി പ​റ​ഞ്ഞു.

ഡി.​എം.​കെ. നേ​താ​വ് എം.​കെ. സ്റ്റാ​ലി​ന്‍റെ മ​ക​നാണ് ​ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍. മലയാളത്തിൽ ഹിറ്റായ മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​ന്‍റെ ത​മി​ഴ് റീ​മേ​ക്കി​ലാ​ണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. പ്രി​യ​ദ​ർ​ശ​നാ​ണ് സം​വി​ധാ​യ​ക​ൻ. ചിത്രത്തിൽ നായിക കഥാപാത്രമാകുന്നത് ന​മി​ത പ്ര​മോ​ദാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button