Latest NewsInternational

നവാസ് ഷെരീഫിന് പകരം പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകുന്നത് മറ്റൊരു ഷെരീഫ് !!!

ഇസ്ലാമാബാദ്: പനാമ പേപ്പര്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ സുപ്രിം കോടതിയുടെ വിധി പ്രതികൂലമായതിലൂടെ രാജിവെച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പകരം പ്രധാനമന്ത്രിയാകുന്നതു മറ്റൊരു ഷെരീഫ്. മറ്റാരുമല്ല അത് നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷെരീഫ് തന്നെ. നിലവില്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുഖ്യമന്ത്രിയാണ് ഷഹബാസ് ഷെരീഫ്. എന്നാല്‍ പ്രധാനമന്ത്രിയാകാന്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വരും.
 
ഷഹബാസ് ഷെരീഫ് തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തുന്നതുവരെ പ്രതിരോധമന്ത്രിയായ ഖ്വാജ അസീസിനെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. നവാസ് ഷെരീഫ് മൂന്നു തവണയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയായത്. എന്നാല്‍ മൂന്നു തവണയും ഷെരീഫിന് കാലാവധി തികയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button