വാഷിങ്ടൻ: ഉക്രെയ്നിൽ റഷ്യ ആക്രണം നടത്തുന്നതിനിടെ മോസ്കോ സന്ദർശിക്കുന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ. ഓണത്തിനിടെ പുട്ടുകച്ചവടത്തിനാണ് ഇമ്രാൻ ശ്രമിക്കുന്നതെന്നാണ് പലരുടെയും പരിഹാസം. പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തുന്നതിനിടെയാണ് ഇമ്രാൻ ഖാന്റെ സന്ദർശനം.
ഇതിനിടെ ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്ക രംഗത്തെത്തി. ഉക്രെയ്നിൽ റഷ്യ നടത്തുന്ന നടപടികൾക്കെതിരെ ശബ്ദമുയർത്താൻ എല്ലാ ഉത്തരവാദിത്തപ്പെട്ട രാജ്യങ്ങൾക്കും ബാധ്യതയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നത് ചർച്ച ചെയ്യുന്നതിനാണ് ഇമ്രാൻ ഖാൻ മോസ്കോയിലെത്തിയത്.
റഷ്യ ഉക്രെയ്നിൽ പ്രവേശിച്ചതിനുശേഷം പുടിനെ സന്ദർശിക്കുന്ന ആദ്യ വിദേശ നേതാവാണ് ഇമ്രാൻ ഖാൻ. താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട സുരക്ഷാ കാര്യങ്ങളിലും ഇരു രാജ്യങ്ങളും ചർച്ച നടത്തുമെന്നാണ് പാകിസ്ഥാൻ വൃത്തങ്ങൾ അറിയിക്കുന്നത്.
Post Your Comments