ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും, ഓഫീസുകള്‍ക്കും നേരെയുള്ള സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ദേശീയ നേതൃത്വവും രംഗത്ത്. ഇത്തരത്തിലുള്ള അക്രമങ്ങള്‍ വ്യാപകമായി നടത്തിയതുകൊണ്ട് കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയാന്‍ സിപിഎമ്മിന് കഴിയില്ല. അക്രമത്തെ ശക്തമായി താന്‍ അപലപിക്കുകയാണെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി മുരളീധരറാവു ട്വിറ്ററില്‍ കുറിച്ചു.
ഇന്ന് പുലര്‍ച്ചയാണ് തിരുവനന്തപുരം ജില്ലയില്‍ വ്യാപകമായി ബിജെപി ഓഫീസുകള്‍ക്ക് നേരെ അക്രമം നടന്നത്. ബിജെപിയുടെ സംസ്ഥാന ഓഫീസിന് നേരെയും അക്രമം അഴിച്ചുവിടുകയുണ്ടായി. നിര്‍ത്തിയിട്ടിരുന്ന ഏഴോളം കാറുകളും സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
Post Your Comments