ഒരു വീടൊരുക്കുമ്പോള്‍ ഇത് കുടുംബനാഥനും വീട്ടമ്മയും എന്തൊക്കെ ചിന്തിക്കുന്നുണ്ട്? വീട്ടിലെ ഓരോ മുറിക്കും പ്രാധാന്യം കൊടുക്കും. എങ്ങനെ മികച്ചതാക്കാം എന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്. ഒരു വീടിന്റെ സ്വീകരണമുറിയാണ് ഏറ്റവും പ്രധാനം. ഒരാള്‍ കയറി വരുമ്പോള്‍ ആദ്യം കാണുന്നതും അത് തന്നെയാകാം. വീടിന്റെ മുഖശ്രീ നന്നായാല്‍ മാത്രമേ എല്ലാം നന്നാകൂ.
നമ്മുടെ ഇന്നത്തെ രീതിയനുസരിച്ച് സിറ്റൗട്ടില്‍ നിന്നും വാതില്‍ തുറന്ന് ഒരു അതിഥി ആദ്യം കടന്നുവരുന്നത് ലിവിംഗ്റൂം എന്നും ഡ്രോയിംഗ്റൂം എന്നും നാം വിളിക്കുന്ന സ്വീകരണമുറിയിലേക്കാണ്. ഇവിടെ ഇരിപ്പിടങ്ങള്‍ ഭംഗിയായി ക്രമീകരിച്ചിരിക്കണം. ടി.വി യും മ്യൂസിക് സിസ്റ്റവുമെല്ലാം ഒരുകാലത്ത് ഇവിടെ വച്ചിരുന്നെങ്കിലും ഇന്നവയ്ക്ക് പ്രത്യേകം മുറികള്‍ സജ്ജീകരിക്കുകയോ അല്ലെങ്കില്‍ ഡൈനിംഗ്റൂമില്‍ വയ്ക്കുകയോ ആണ് പലരും ചെല്ലുന്നത്. അതിഥികള്‍ വന്നാല്‍തന്നെ മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാകാതെ ടി.വി കാണാന്‍ വേണ്ടിയാണിത്.
ലിവിംഗ്റൂമില്‍ അനാവശ്യമായി ഫര്‍ണ്ണീച്ചറുകള്‍ കുത്തിനിറച്ചിടരുത് എന്നാണ് ആദ്യം പറയുന്നത്. സോഫകള്‍ക്കരികില്‍ സൈഡ് ടേബിള്‍, ഒരു ടീപ്പോയ് എന്നിവയും ക്രമീകരിയ്ക്കാം. അക്വേറിയം, കൗതുക വസ്തുക്കള്‍, പെയിന്റിങ്ങുകള്‍ എന്നിവ ലിവിംഗ് റൂമിനെ അലങ്കരിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. ഒരാള്‍ നിങ്ങളുടെ വീട്ടിലേക്ക് കടന്നു വരുമ്പോള്‍ അയാളെ സ്വാഗതം ചെയ്യുന്ന വിധത്തിലാവണം ലിവിംഗ്റൂം ഒരുക്കേണ്ടത്.
തീര്‍ച്ചയായും നല്ല സ്വീകരണമുറികള്‍ ആ വീട്ടില്‍ താമസിക്കുന്നവരുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിയ്ക്കുന്നു. ഇതിനര്‍ത്ഥം വിലകൂടിയ ഫര്‍ണ്ണീച്ചറുകളുടെ ഒരു ഷോറൂം ആണ് ലിവിംഗ് റൂം എന്ന് തെറ്റിദ്ധരിയ്ക്കരുത്. ജനാലകള്‍ മുറിക്ക് ഇണങ്ങുന്ന വിധത്തിലുള്ള കര്‍ട്ടനുകള്‍ കൊണ്ടും അലങ്കരിയ്ക്കാം.
സ്വീകരണമുറിക്കും വാസ്തു നോക്കണം.സ്വീകരണമുറി ഒരുക്കുമ്പോള്‍ വാസ്തുശാസ്ര്തപരമായി ഏറെ ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്. വീടിന്റെ വടക്കുഭാഗത്താണ് സ്വീകരണമുറി വരേണ്ടത്. അതിഥികള്‍ക്കായി ഇരിപ്പിടങ്ങള്‍ ക്രമീകരിയ്ക്കുമ്പോള്‍ പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക് ഭാഗത്തേക്ക് അഭിമുഖമായി ഇരിക്കത്തക്ക വിധത്തിലാവണം ക്രമീകരിയ്‌ക്കേണ്ടത്.
Post Your Comments