KeralaLatest NewsNews

കോട്ടയത്തും സി.പി.എം ആക്രമണം : എസ് ഐക്ക് മര്‍ദ്ദനം

 

കോട്ടയം :കോട്ടയം രാമപുരത്ത് പ്രൈവറ്റ് ബസ് തടഞ്ഞ ഡിവൈഎഫൈ നേതാവിനെ കസ്റ്റഡിയിലെടുക്കാന്‍ ചെന്ന സി ഐക്കും എസ് ഐക്കും നേരേ ആക്രമണം . ആക്രമണം നടത്തിയ പ്രതിയെ ബല പ്രയോഗത്തിനൊടുവില്‍ പൊലീസ് പിടികൂടിയപ്പോള്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു . കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാന്‍ നേരിട്ടെത്തിയത് ജില്ല കമ്മിറ്റിയംഗമായിരുന്നു.

ഡിവൈഎഫൈ നേതാവ് എന്‍ ആര്‍ വിഷ്ണു ബസ് തടഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം . ബസിലുണ്ടായിരുന്ന യാത്രക്കാര്‍ ബഹളം വച്ചതോടെ വിഷ്ണു ബസിനുള്ളില്‍ കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി . പോലീസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ എസ് ഐയെ മര്‍ദ്ദിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു

തുടര്‍ന്ന് കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടു പോയി . എന്നാല്‍ വിവരമറിഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ ജില്ലാ കമ്മിറ്റിയംഗം ലാലിച്ചന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തി സ്റ്റേഷന്‍ ഉപരോധിച്ച് പ്രതിയെ ബലപ്രയോഗത്തിലൂടെ മോചിപ്പിക്കുകയായിരുന്നു .

അതിനിടെ പോലീസിനെ വിളിച്ച് അറിയിച്ചെന്ന് ആരോപിച്ച് സിപിഎം സംഘം അതുവഴി വന്ന ഓട്ടോ അടിച്ചു തകര്‍ക്കുകയും ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവറായ നോബിന്‍ മാത്യുവിനാണ് മര്‍ദ്ദനമേറ്റത് . സാരമായ പരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ബിജെപി താമരക്കാട് ഓഫീസ് അടിച്ചു തകര്‍ത്ത കേസിലും വെള്ളിലാപ്പള്ളിയിലെ ഹോട്ടലടിച്ചു തകര്‍ത്ത കേസിലുമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് എന്‍ ആര്‍ വിഷ്ണു

shortlink

Related Articles

Post Your Comments

Related Articles


Back to top button