Latest NewsKeralaNewsWomenLife StyleReader's Corner

സ്ത്രീകള്‍ക്കായി ‘ജീവനം ഉപജീവനം’ പദ്ധതി

സംസ്ഥാനത്ത് നിലവിലുള്ളതും പുതുതായി തുടങ്ങുന്നതുമായ ചെറുകിട സംരഭങ്ങളെ ലാഭകരമായി മാറ്റിയെടുക്കാന്‍ കുടുംബശ്രീ ഒരുക്കുന്ന പുതിയ പദ്ധതിയാണ് ജീവനം ഉപജീവനം. ഈ സാമ്പത്തിക വര്ഷം തൊട്ട് സംരഭം തുടങ്ങാനും തുടരാനും അതാത് ജില്ലാ മിഷന്‍ പണം നല്‍കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യും.

ഇതിനുവേണ്ടി കുടുംബശ്രീ നല്‍കുന്നത് മൊത്തം പ്രോജക്ടിന്റെ 15 ശതമാനമാണ്. ഇതില്‍ ഏറ്റവും വലിയ പ്രത്യേകത, സംരഭത്തിനുള്ള വിപണിയും ഇവര്‍ തന്നെ കണ്ടെത്തി തരും എന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനവും നല്‍കുന്നതായിരിക്കും. ഓരോ ക്ലാസുകള്‍ പൂര്‍ത്തിയാവുന്നതനുസരിച്ച് പ്രകടനം വിലയിരുത്തുകയും ചെയ്യും.

സംരഭ ടീമില്‍ ഉണ്ടാവുന്നത് മൂന്നു മുതല്‍ പത്തുവരെയുള്ളവരായിരിക്കും. ആദ്യഘട്ട പദ്ധതികള്‍ തയ്യല്‍, പ്ലാസ്റ്റിക്‌ പുനരുപയോഗം, അച്ചാര്‍ നിര്‍മാണം തുടങ്ങിയവയാണ്. കൂടാതെ, പത്തുലക്ഷത്തോളം രൂപ വായ്പ വേണമെങ്കില്‍ സംസ്ഥാന കുടുംബശ്രീ മിഷന്റെ അനുവാദം ആദ്യമേ കൈപ്പറ്റണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button