വാഹനം ഓടിക്കുന്ന രീതി മാറ്റിയാല്‍ തന്നെ പകുതി അപകടങ്ങളും കുറയുമെന്നാണ് പറയുന്നത്. അപകടങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ എയര്‍ ബാഗ് ഉണ്ടല്ലോ പിന്നെ എന്തിന് പേടിക്കണം എന്ന ചിന്തയാണ് പലര്‍ക്കും. എന്നാല്‍, എയര്‍ ബാഗ് ഉണ്ടായിട്ടൊന്നും ഒരു കാര്യവുമില്ല. നിങ്ങളുടെ ഡ്രൈവിംഗ് ശരിയായ രീതിയില്‍ അല്ലെങ്കില്‍ ഏതുനിമിഷവും അപകടം ഉണ്ടാകാം.
എയര്‍ ബാഗിന്റെ ഗുണം ലഭിക്കണമെങ്കില്‍ എന്തൊക്കെ ചെയ്യണമെന്ന് വിദഗ്ധര്‍ പറഞ്ഞുതരുന്നത് ശ്രദ്ധിക്കൂ..
1. സ്റ്റിയറിംഗ് പിടിക്കുന്നതും സീറ്റിംഗ് പൊസിഷനും കൃത്യമാവണം
2. സ്റ്റിയറിംഗ് വീലിന്റെ മുകള്‍ഭാഗം ഡ്രൈവറുടെ തോള്‍ഭാഗത്തെക്കാള്‍ താഴെ ആയിരിക്കണം
3. കൈകള്‍ അനായാസം ചലിപ്പിക്കാന്‍ കഴിയണം
4. രണ്ടു കൈകളും സ്റ്റിയറിംഗില്‍ ഉണ്ടായിരിക്കണം.
5. തള്ളവിരല്‍ ലോക്ക് ആക്കി വയ്ക്കാതെ സ്റ്റിയറിംഗിനു മുകളില്‍ വരുന്ന വിധത്തില്‍ പിടിക്കണം
6. കൈ നീട്ടിപ്പിടിക്കുകയാണെങ്കില്‍ സ്റ്റിയറിംഗിന്റെ മുകല്‍ ഭാഗത്ത് കൈപ്പത്തി എത്തുവിധം പിടിക്കണം
7. സീറ്റ് ബെല്‍റ്റ് ഇട്ടിട്ടില്ലെങ്കില്‍ എയര്‍ ബാഗുകള്‍ തുറക്കില്ല
Post Your Comments