Latest NewsIndia

സെൽഫിക്കിടയിൽ യുവാവിന് ദാരുണാന്ത്യം വില്ലനായത് ആന

ബംഗളൂരു: സെൽഫി എടുക്കാനുള്ള ശ്രമത്തിനിടയിൽ ആനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ഹനുമന്ത നഗർ നിവാസി അഭിലാഷ് (27) ആണ് ബന്നാർഘട്ടെ നാഷണൽ പാർക്കിലെ സുന്ദർ എന്ന ആനയുടെ കുത്തേറ്റ് മരിച്ചത്. പാർക്കിൽ അവധി ആയിരുന്നെങ്കിലും ആനകൾ ഉള്ള ഭാഗത്ത് അഭിലാഷും 2 സുഹൃത്തുക്കളും അതിക്രമിച്ച് കടക്കുകയായിരുന്നു. തുടർന്നാണ് ആന അഭിലാഷിനെ ആക്രമിക്കുന്നത്. പാർക്ക് അധികൃതരുടെ അനാസ്ഥമൂലമാണ് തങ്ങളുടെ മകൻ കൊല്ലപ്പെട്ടതെന്ന് അഭിലാഷിന്റെ മാതാപിതാക്കൾ ആരോപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button