
ധാക്ക: പണത്തിനു വേണ്ടി മയക്കു മരുന്നിനടിമയായ പിതാവ് വിറ്റ 10 മാസം പ്രായമുള്ള പെൺകുഞ്ഞിനെ കോടതിയുടെ ഇടപെടൽ മൂലം മാതാവിന് തിരികെ ലഭിച്ചു. ഇന്നലെയാണ് ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ
നാടകീയ സംഭവങ്ങളുടെ ചുരുളഴിയുന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് ബംഗ്ലാദേശിലെ ഹാലിഷഹറിൽ നുസ്രത് ജഹാൻ എന്ന സ്ത്രീയുടെ 10 മാസം പ്രായമുള്ള പെൺകുഞ്ഞിനെ മയക്കുമരുന്നിന് അടിമയായ ഭർത്താവ് കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിൽക്കുന്നത്. കുട്ടിയെ കാണാതായതിനെത്തുടർന്ന് മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടുകിട്ടുന്നത്. കുട്ടിയുടെ പിതാവിനെതിരെ കോടതി കേസ് എടുത്തിട്ടുണ്ട്.
Post Your Comments