Latest NewsKerala

ദിലീപിന്റെ തൊടുപുഴയിലെ ഭൂമിയിലും പരിശോധന

തൊടുപുഴ: ദിലീപ് ഭൂമി കൈയ്യേറിയെന്നുള്ള ആരോപണം അവസാനിക്കുന്നില്ല. തൊടുപുഴയിലെ ദിലീപിന്റെ ഭൂമിയിലും അന്വേഷണ സംഘം പരിശോധന നടത്തി. വെള്ളിയാമറ്റം ജില്ലയില്‍ നാല് ഏക്കര്‍ ഭൂമിയുണ്ട്. റവന്യൂവകുപ്പാണ് പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചത്.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസ് ഭൂമിയുടെയും പുറപ്പിള്ളിക്കാവിലെ ഭൂമിയുടെയും പരിശോധന നേരത്തെ നടത്തിയിരുന്നു. തിയേറ്റര്‍ സ്ഥലത്ത് കൈയ്യേറ്റം നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഭൂമി കൈയ്യേറ്റത്തെപ്പറ്റി ഉന്നതതല അന്വേഷണം വേണമെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button