തിരുവനന്തപുരം: ജി.എസ്.ടിയുടെ മറവില്‍ അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തിലേക്ക് മടങ്ങി വരുന്നത് സംസ്ഥാനത്തെ ഇടതു സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതില്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് നിരപരാധിത്വം ചമയുന്നതില്‍ കാര്യമില്ല. തോമസ് ഐസക്കിന്റെ പാര്‍ട്ടിയുടെ മുഖപത്രത്തിലാണ് മിസോറാം ലോട്ടറിയുടെ വില്പന സംസ്ഥാനത്ത് ആരംഭിച്ചതായി പരസ്യമുള്ളത്. ഇതില്‍ നിന്ന് തന്നെ അന്യസംസ്ഥാന ലോട്ടറിക്കാരും സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയും തമ്മിലുള്ള ബന്ധം വ്യക്തമാണെന്നും ചെന്നിത്തല പ്രതികരിച്ചു
നേരത്തെയും ഇടതു സര്‍ക്കാരിന്റെ കാലത്താണ് അന്യസംസ്ഥാന ലോട്ടറികള്‍ ഇവിടെ തഴച്ച് വളര്‍ന്നത്. സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ഒറ്റനമ്പര്‍ ലോട്ടറിയുടെയും മറ്റും പേരില്‍ സാന്റിയാഗോ മാര്‍ട്ടിന്‍ കേരളത്തില്‍ പിടിമുറുക്കാന്‍ ശ്രമിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ജി.എസ്.ടിയുടെ മറവിലും നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments