തിരുവനന്തപുരം: 6 മാസം കൊണ്ടും ഒരു വര്‍ഷം കൊണ്ടുമൊക്കെ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിച്ചു ജോലി നേടുന്നവരാണ് മിടുക്കരെന്നാണ് കരിയര്‍ ഗുരുക്കളുടെ അഭിപ്രായം. ഇത്തരം വിദ്യാഭ്യാസത്തിന് കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും ഒരു പോലെ മുൻതൂക്കം നൽകുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന സ്ഥാപനമായ സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന സെന്റര്‍ ഫോര്‍ കണ്ടിന്യൂ എജുക്കേഷന്‍ സെന്റര്‍, കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെയും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും കീഴിലുള്ള സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ പോലെയുള്ള സ്ഥാപനങ്ങളെ സർക്കാർ ഇതിന് വേണ്ടി തിരഞ്ഞെടുത്തിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ എംബ്ലം വെച്ച സര്‍ട്ടിഫിക്കേറ്റുകളും ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ ഫെസിലിറ്റിയും ലഭ്യമാണ്.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട എന്‍ജിനീയറിങ് കോളേജുകളെയും ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളെയും പോളിടെക്‌നിക്കുകളെയുമാണ് ട്രെയിനിങ് നൽകാനായി തിരഞ്ഞെടുത്തിട്ടുള്ളത്. അപേക്ഷകര്‍ക്ക് താല്പര്യമുള്ള കോളേജുകളില്‍, താല്പര്യമുള്ള ട്രേഡുകളില്‍ പഠിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും. ലോജിസ്റ്റിക് കോഴ്‌സുകള്‍, ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സുകള്‍, ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്‌സുകള്‍, സിവില്‍ എഞ്ചിനീയറിംഗ് കോഴ്‌സുകള്‍, ഓയില്‍ ആന്റ് ഗ്യസ് പ്രൊഡക്ഷന്‍ ടെക്‌നോളജി, ഫാഷന്‍ ടെക്‌നോളജി, ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ്, ഫൈബര്‍ ഒപ്റ്റിക് കോഴ്‌സ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് കോഴ്‌സ് തുടങ്ങിയ വിവിധ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഇപ്പോൾ അഡ്മിഷൻ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും താഴെ പറയുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്
ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 8606919315
Post Your Comments