ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വൈഎസ്ആർ കോണ്ഗ്രസ് നേതാവ് ജഗൻമോഹൻ റെഡ്ഡിയക്ക് എതിരെ കർശന നടപടി. ജഗന്റെയും ഇദ്ദേഹവുമായി ബന്ധമുള്ളവരുടെയും 148 കോടിയുടെ ആസ്തികൾ കണ്ടുകെട്ടി. ആദായനികുതി വകുപ്പാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുപ്രധാന നടപടി സ്വീകരിച്ചത്. സ്വത്തുകണ്ടു കെട്ടിയത് കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമം അനുസരിച്ചാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
ജഗൻമോഹൻ റെഡ്ഡിക്കതിരെ സിബിഐ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി നടപടിയെടുത്തത്. സംസ്ഥാന സർക്കാരിൽ നിന്നും 2004ൽ ലഭ്യമായ അനധികൃത ആനുകൂല്യങ്ങൾ മുതലാക്കിയാണ് ഇത്രയും സ്വത്ത് സമ്പാദിച്ചത്. വറിയൽ എസ്റ്റേറ്റ് ഇടപാടുകൾ, ഖനികൾ, സ്പെഷൽ ഇകണോമിക് സോണുകൾ, ജലവിതരണ കരാറുകൾ എന്നിവയിലൂടെ കോടികളുടെ സ്വത്ത് സമ്പാദിച്ചതെന്നാണ് കേസ്.
Post Your Comments